കൊണ്ടോട്ടി - പൊന്നാനി കൈതര്‍ക്കം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളമുസ്ലിംകളില്‍ ഉളവായ വിവാദമാണ്. ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന ഈ വിവാദം ബോംബെയിലെ കര്‍ദാനിയില്‍ നിന്ന് കുണ്ടോട്ടിയില്‍ താമസമാക്കിയ മുഹമ്മദ്്ഷായെ ചുറ്റിപ്പറ്റിയാണ്. ഇദ്ദേഹം ശിയാവിശ്വാസിയും വ്യാജസൂഫിയുമാണെന്ന് ശൈഖ് ജിഫ്‌രി പ്രഖ്യാപിച്ചതോടെ ഭൂരിപക്ഷം വിശ്വാസികളും മുഹമ്മദ് ഷാക്കെതിരെ തിരിയകുയും ഷായുടെ പക്ഷക്കാര്‍ക്ക് സമുദായത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ശൈഖിന്റെ മുമ്പില്‍ സാഷ്ട്ാംഗം ചെയ്യുക, മുഹര്‍റം മാസത്തില്‍ ശീഈ ആചാരങ്ങള്‍ നടത്തുക, ലഹരി ഉപയോഗിക്കുക തുടങ്ങിയ മുഹമ്മദ് ഷായുടെ ആചാരങ്ങളാണ് തര്‍ക്കത്തിന് വഴി വച്ചത്. കുണ്ടോട്ടിയെ അനുകൂലിക്കുന്നവര്‍ കുണ്ടോട്ടി കൈക്കാരെന്നും സുന്നീപക്ഷം പൊന്നാനി കൈക്കാരെന്നും അറിയപ്പെട്ടും. ഇവ്വിഷയകമായി മമ്പുറം സയ്യിദലവി തങ്ങള്‍ നല്‍കിയ വിശദീകരണമാണിത്. ജ. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിന്റെ കൈയിലുള്ള ഒരു കൈയെഴുത്ത് പ്രതിയില്‍ നിന്ന് ശേഖരിച്ചത്.
ബിസ്മില്ലാഹി റഹ്്മാനി റഹീം അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. വസ്സലാതുവസ്സലാമുഅലാ സയ്യിദിനാ മുഹമ്മദിന്‍ വആലിഹീ വഅസ്ഹാബിഹീ അജ്മഈന്‍. വബഅ്ദു, 
യെന്നാല്‍ ആദരവായ നബി മുഹമ്മദ് ബേദാംബര്‍ (സ) തങ്ങളെ ഹിജ്‌റ 1256 ാം കൊല്ലത്തെ റമളാന്‍ മാദാത്തിലെ ഫതിമൂന്നും ഞായറാഴ്ചയും ആയിട്ടു അന്നു ളുഹാന്റെ വഖ്തില്‍ ബൈതാന്‍ മോലിയാരെ മക്കള്‍ അഹ്മദ് മോലിയാരും അബ്ദുല്ലാഹി മോലിയാരും മൊയ്തീന്‍ കുട്ടി ഹാജിയാരും പയ്യനാട്ടു ഉണ്ണി പോക്കര്‍ മോലിയാരും മറ്റു ചിലരും കൂടി തിരൂരങ്ങാടിയില്‍ മമ്പുറത് തങ്ങളെ അടുക്കല്‍ ചെന്ന് തങ്ങളുമായി കണ്ടതിന്റെ ശേഷം തങ്ങള്‍ അവരോട് ചോദിച്ചു. ദീന്‍ കാര്യത്തിനു കുറ്റം ആയിട്ടും തര്‍ക്കം ആയിട്ടും വല്ലോരും പറഞ്ഞും നടക്കുന്നുണ്ടോയെന്നും മറ്റും പല സംഗതികളും ചോദിച്ചതില്‍ പിറകെഅവര്‍ തങ്ങളോട് പറഞ്ഞു. വടക്കു ചില നാട്ടില്‍ അനന്തരായ ചില മക്കള്‍ക്കു മുതല്‍ കൊടുക്കാതെ അനന്തരക്കാര്‍ അല്ലാതെ മരുമക്കള്‍ക്കു കൊടുക്കല്‍ നടപ്പായി പോരുന്നൂയെന്നും പറഞ്ഞാരെ തങ്ങള്‍ അതിന് ഉത്തരം പറയാതെ അടങ്ങിയതില്‍ അവര്‍ തങ്ങളോട് പറഞ്ഞു, പിന്നെ ആ യശൂത്ത് കോഴിക്കോട് ഖാളിയാര്‍ക്കും, കുഞ്ഞാമുട്ടി ഹാജിയാര്‍ക്കും അവ്‌കോയ മോലിയാര്‍ക്കും പൊന്നാനാക്കല്‍ക്കും (പൊന്നാനി) മറ്റും പല ദിക്കിലുള്ള ഉലമാക്കമ്മാര്‍ക്കും യെശൂതി അയച്ചൂതെന്ന് പറഞ്ഞാരെ, പിന്നേയും ചോദിക്കുന്ന ആയിയെന്നിട്ടോയെന്ന്. യെന്നാരെ അവര്‍ പറയപ്പെട്ട ഉലമാക്കമ്മാര്‍ ഒക്കെയും സുജൂദ് കൊണ്ടുവെട്ടി ഫഖീറിനും മറ്റും പൊരിപടപ്പിനും ആകുന്നത് അല്ലായെന്ന് പലേ ഉലമാക്കളെ ഖത്തുകളിലും യെശൂതി അയക്കയും ചെയ്തുയെന്ന് പറഞ്ഞു നിന്നാരെ തങ്ങള്‍ പറഞ്ഞു, പട്ടാണി കൂട്ടക്കാരീന്ന് അഹ്്‌ലി സുന്നിയാക്കളെ ബയ്യിന്റെ അകത്ത് നടക്കുന്നോര്‍ നാലുകൂട്ടം യെന്നും, ഒന്നാമത് ശൈഖ്, രണ്ടാമത് സയ്യിദ്, മൂന്നാമത് മുഗില്, നാലാമത് പട്ടാണിയെന്നും ഇങ്ങനെ നാല് കൂട്ടക്കാര്‍ ആയിരിക്കും യെന്നും ഈ കൊണ്ടുവെട്ടി ഫഖീര്‍യെന്നവന്‍ ഈ നാലുകൂട്ടക്കാരിലും ഉള്ളവന്‍ അല്ലായെന്നും അവന്റെ കൂട്ടത്തിന് ഉള്ള പേര്‍ ബോറയെന്നും തങ്ങള്‍ പറയുകയും ചെയ്തു. ബോറക്കാര്‍ എന്ന കൂട്ടക്കാര്‍ തെറ്റി തനിച്ചെ റാഫിളുകള്‍ ആണെന്നും ബോംബായ് രാജ്യത്ത് ഉള്ള ആളുകള്‍ക്ക് തന്നെ നിശ്ചയമായ് ഇരിക്കുന്നു. ബോംബായ്ക്കാര്‍ പറയും, ബോറായെന്ന കൂട്ടം തനിച്ചെ റാഫിള് ആണെന്ന് വെളിച്ചമായി. അവിടെ അവരെ വേര്‍തിരിച്ചു ഭരിച്ചു ജുരുദിയായി നടന്നു വരുന്നു. ബോറക്കാരെ നടപ്പിരിപ്പുനാട്ടില്‍ അവര്‍ക്ക് ഖൈറായെ പൊരിനാള്  ഉണ്ട് എല്ലാ നാട്ടിലും ആ കൂട്ടക്കാര്‍ നമ്മടെ നബി ആദരവായെ മുഹമ്മദ് സല്ലഅം തങ്ങളെയും, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ റളിയള്ളാഹു അന്‍ഹും ആയെ എണ്ണപ്പെട്ട പോരിശയാകുന്നു......അസ്ഹാബിമാരെയും കോലം ഗോതമ്പുമാവുകൊണ്ട് നനച്ചുണ്ടാക്കി ആ കോലത്തിന്റെ ഉള്ളില്‍ തേന്‍ വീഴ്ത്തി ഉണ്ടാക്കി, ആദരവായ നബിന്റെ കോലം എന്ന്. വെച്ച് ഉണ്ടാക്കിയ കോലത്തോട് അവര്‍ നോരിട്ടു ബാശാങ്കം പറയും: അലിയാര്‍ക്ക് വന്ന നബി പട്ടവും രിസാലത്തും നെന്റെ മകള്‍ അവര്‍ക്ക് ഭാഗിച്ചു. അവരോട്...... പിടിച്ചു അടക്കിരിക്കുന്നത് എന്നും മറ്റും ആദരവായ നബിനോടും മേല്‍ പറഞ്ഞ അസ്ഹാബിമാരോടും അവര്‍ക്ക് ഹസാദാല്‍ ഉള്ളെ ബാശാങ്കം പറഞ്ഞ് ആ കോലത്തുമ്മല്‍ വെട്ടുകയും അവരെ ചോര കുടിക്കുന്നുയെന്ന് കരുതി ആ കോലത്തുമ്മല്‍ കടിച്ചു ആ കോലത്തിന്റെ ഉള്ളിലെ തേന്‍ കുടിക്കുകയും ചെയ്യും. അവരില്‍ വലുതായിട്ടുള്ള ആളുകള്‍ മരിച്ചാല്‍ ആ മനിഷന്റെ മയ്യിത്തിന്റെ പിന്തുവാരത്തിന്റെ ദാരത്തില്‍ കൂടി പള്ളയിലേക്ക് വടി കടത്തി കുത്തിയിളക്കി വെള്ളം വീഴ്ത്തി കഴുകി പളിഞ്ഞു വെള്ളം വന്നാല്‍ ആയെ വെള്ളംയെടുത്ത് സൂക്ഷിച്ചു വെക്കുകയും ലോകര്‍ക്കു വജീനം കൊടുക്കുമ്പോള്‍ ഈ വെള്ളം ബര്‍ക്കത്തിനു തേടുന്നവരായിട്ടു വജീനത്തില്‍ പാര്‍ന്നു തിന്നാനും കുടിപ്പാനും കൊടുക്കകയും ചെയ്യും.
വിശയിച്ചു നമ്മെളെ നാട്ടില്‍ ഉള്ളവര്‍ പലരും ബോംബായി കൊള്ളെപോയി വന്നോര്‍ ഇവിടെ പലരും പറയുന്നു, ബോംബെ രാജിയത്തു ബോറക്കാര്‍യെന്നു വച്ചു തെറ്റിയ റാഫിളുകളും കൊടിയറാഫിളുകളായിട്ടു ഒരു കൂട്ടക്കാരും ഉണ്ടെന്നും അവരെ ഹാലും തരത്തിനാല്‍ ആ രാജ്യത്ത് ഉള്ളവരും പറഞ്ഞീട്ടും ജനങ്ങളോട് അവരെ കണ്ടിട്ടും അറിഞ്ഞിരിക്കുന്നൂയെന്നും അവര്‍ പറയുന്നു. ഈ പറഞ്ഞ കൂട്ടക്കാര്‍ ആകന്നത് ആദരവായെ നബി എഴുപത്തിരണ്ട് കൂട്ടം നരകത്തില്‍ ആയിരിക്കുമെന്ന് ഹദീസില്‍ പറഞ്ഞിരിക്കുന്നു. ആതിയില്‍ ഒരു കൂട്ടം ഇവര്‍ ആയിരിക്കും.



Post a Comment

Previous Post Next Post