ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോജ്ജലമായ ഒരേടാണ് 1921ലെ മലബാര്‍ വിപ്ലവം. ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് ''മാപ്പിള ലഹള '' എന്ന് പേരിട്ടത്.പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി വൈദേശികാധിപത്യത്തോട് സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പള മക്കളുടെ ചരിത്രമാണത്. ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ ഒട്ടും പതറാതെ നെഞ്ച് വിരിച്ചവര്‍ നിന്നു.
44 അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും 966 സ്‌ക്വര്‍ മൈല്‍ വിസ്തീര്‍ണ്ണവും ഉള്ള ഏറനാട് താലൂക്കിലെ 1927 ലെ ജനസംഖ്യ 4,01,101 ആണ്. അതില്‍ 1,63,328 ഹിന്ദുക്കളും 2,37,402 മുസല്‍മാന്‍മാരും 371 ക്രിസ്ത്യാനികളും താമസിച്ചിരുന്നു.
1921 ഖിലാഫത്ത് വിപ്ലവത്തില്‍ കൊല്ലപ്പെട്ടത് മുസ്ലിംകളായിരുന്നു. സ്റ്റീഫന്‍ ഫ്രെഡറിക് ഡെയ്ല്‍ എന്ന ഗവേഷകന്‍ എഴുതുന്നു 'പറങ്കികളുടെ കൊള്ളയടിയും കൊള്ളിവെപ്പും ക്രമാതീതമായി വര്‍ധിച്ചു. ഇത് മുസ്ലിംകളെ സ്വന്തം അസ്തിത്വത്തെക്കുറിച്ചി ബോധവത്കരിക്കാനും  മലയാളി സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ചിന്തിക്കുവാനും കാരണമാക്കി. പറങ്കികളുടെ സുഗന്ധദ്രവ്യങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍ മുസല്‍മാനെതിരെയുള്ള കുരിശു യുദ്ധമായിട്ടാണ് അവര്‍ കണ്ടത്.  ഇതിനോടുള്ള പ്രതികരണമാണ് മുസ്ലിംകളില്‍ നിന്നുമുണ്ടായത്. ശൈഖ് സൈനുദ്ദീന്‍ (റ) ഈ മുസ്ലിം വികാരം പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്. പറങ്കികള്‍ മുസ്ലിംകളോടും അവരുടെ മതത്തോടും മാത്രമാണ് യുദ്ധം ചെയ്യുന്നത്. (വേല ാമുുശഹമ െീള ാമഹമയമൃ  14981922). മലബാര്‍ വിപ്ലവത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ജി.ആര്‍.എഫ്. ടോട്ടന്‍ ഹാമിന്റെ ാീുശഹമവ ൃലയലഹഹശീി 192122 എന്ന ഗ്രന്ഥത്തിലും പോലീസ് സുപ്രണ്ട് ആര്‍. എച്ച്. ഹിച്ച് കോക്കിന്റെ മ വശേെീൃ്യ ീള ാമഹമയമൃ ൃലയലഹഹശീി  എന്ന പുസ്തകത്തിലും പരാമര്‍ശിക്കുന്നുണ്ട്. 
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായി  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലുണ്ടായ  ഏറ്റവും വലിയ സമരമാണ് 1921 ലേത്. മലബാറലെ മാപ്പിളമാര്‍ക്ക് ബ്രിട്ടീഷുകാരോടുള്ള വിരോധം പെട്ടെന്നുണ്ടായതല്ല. വൈദേശികാധിപത്യം തുടങ്ങിയ നാളുകള്‍ മുതല്‍ മുസ്ലിംകള്‍ അവര്‍ക്കെതിരെ ജിഹാദിനുണ്ടായിരുന്നു.
പ്രസംഗങ്ങള്‍ക്കൊണ്ടും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും  സമരരംഗത്തേക്കിറക്കിവിട്ട നേതാക്കന്മാരില്‍ 'ചിലരെങ്കിലും' ആപല്‍ ഘട്ടങ്ങളില്‍ സ്വരക്ഷാര്‍ത്ഥം ബ്രിട്ടീഷുകാരുടെ സേവനക്കാരായപ്പോഴും ആയിരക്കണക്കിന് വരുന്ന സമര ഭടന്മാര്‍ സധൈര്യം മുന്നേറി. സമരത്തിന്റെ പര്യവസാന ഘട്ടത്തില്‍ ഹിന്ദു മുസ്ലിം ധ്രുവീകരണം നടന്നു. ഹൈന്ദവ സഹോദരങ്ങളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും ലഹളക്കാരില്‍ നിന്നും പിന്തിരിപ്പിച്ചു. മാപ്പിളമാര്‍ മാത്രമായി രംഗത്ത്, അങ്ങനെ ഈ ലഹളയില്‍ പങ്കെടുത്ത ഭൂരിഭാഗം മുസ്ലിംകളും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.
ഇന്നും ഖിലാഫത്ത് വിപ്ലവം പലര്‍ക്കും കാര്‍ഷിക വിപ്ലവവും, വര്‍ഗ്ഗീയ സമരവും ആണ്. പക്ഷേ ചരിത്രത്തിന്റെ വസ്തുനിഷ്ഠമായ  തെളിവുകള്‍ക്കു മുന്നില്‍ ഈ വാദഗതികള്‍ തകരുകയാണ്. മലബാര്‍ ലഹളയുടെ കാരണങ്ങള്‍ പലതുണ്ടെങ്കിലും ആദ്യാവസാനം ബ്രിട്ടീഷുകാരായിരുന്നു മറുപക്ഷത്ത് എന്നത് ശ്രദ്ധേയമാണ്. 
മലബാറിലാകമാനം 200 വരുന്ന ഖിലാഫത്ത് കമ്മറ്റികളിലായി 20,000 ല്‍ പരം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നു. 
ആയിരക്കണക്കിന് വരുന്ന ജനങ്ങളാണ് മലബാറില്‍ മരിച്ചു വീണത്. ഇത്രയധികം മനുഷ്യര്‍ ഒന്നിച്ചു മരിച്ച സംഭവം ഇന്ത്യയില്‍ വേറെയുണ്ടായിട്ടില്ല. ഗവണ്‍മെന്റ് കണക്ക് പ്രകാരം പന്തീരായിരത്തില്‍ പരം ജനങ്ങള്‍ മരണമടഞ്ഞിട്ടുണ്ട്. ഇതിനു പുറമെ 50,000 ത്തില്‍ പരം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 20,000ത്തോളം വരുന്ന ജനങ്ങളെ നാടു കടത്തി, 10,000ത്തിലേറെ ആളുകളെ കാണാതായി. 
1921 നവംബര്‍ ഇരുപതാം തീയ്യതി നടന്ന വാഗണ്‍ ട്രാജഡിയും കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം  മറക്കാനാവാത്തതാണ്. ലോകത്തൊരിടത്തും അരങ്ങേറാത്ത മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന തുല്യതയില്ലാത്ത ക്രൂരതയാണിത്.
ആലി മുസ്ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങള്‍, ഉണ്ണിമൂസ തുടങ്ങിയവര്‍ ഖിലാഫത്ത് വിപ്ലവത്തിന് ചൂടും ചൂരും പകര്‍ന്നവരാണ്. വള്ളുവനാട്, മണ്ണാര്‍ക്കാട്, ഏറനാട്, പൂക്കോട്ടൂര്‍, തിരൂരങ്ങാടി, വണ്ടൂര്‍ ഈ സ്ഥലങ്ങളെല്ലാം ഈ വീര ചരിത്രത്തിന്റെ മൂക സാക്ഷികളാണ്. 
മലബാര്‍ വിപ്ലവത്തെ ചെറുതാക്കാനും അതൊരു വര്‍ഗ്ഗീയ കലാപമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും  പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ ചരിത്രം അവര്‍ക്ക് മാപ്പ് കൊടുക്കില്ല. 1937ല്‍ സൗമേന്ദ്രനാഥ് എഴുതി '' ഹിന്ദുക്കള്‍ക്കെതിരായി മാപ്പിളമാര്‍ നടത്തിയ ഒരു  വര്‍ഗ്ഗീയ കലാപമായി 1921 ലെ മലബാര്‍ വിപ്ലവത്തെ ചിത്രീകരിക്കാന്‍ വേണ്ടത്ര പരിശ്രമിച്ചു. പക്ഷേ ഒരൊറ്റ ഹിന്ദുവും ഹിന്ദുവായിരുന്നതുകൊണ്ട് വധിക്കപ്പെട്ടിട്ടില്ല. അവര്‍ ജന്മിമാരായിരുന്നത്‌കൊണ്ടോ ഗവണ്‍മെന്റിനെ പിന്തുണച്ചതുകൊണ്ടോ മാത്രമാണ്''. (മലബാറിലെ കാര്‍ഷിക കലാപം 1921, ആമുഖം, പുറം 1).
വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ നിന്ന് 2,12,000ത്തില്‍ പരം വിപ്ലവകാരികള്‍ പങ്കെടുത്തതായി കണക്കാക്കുന്നു. പട്ടാളക്കാര്‍ 67 പേര്‍ മത്രമാണ് മരിച്ചത്. 
വാഗണ്‍ട്രാജഡിയില്‍ ശ്വാസം മുട്ടിമരിച്ച 70 പേരില്‍ 66പേര്‍ മുസ്ലിംകളും 4 പേര്‍ ഹിന്ദുക്കളുമായിരുന്നു. 
മലബാര്‍ ലഹളയുടെ ബാക്കിപത്രങ്ങളായി മുസ്ലിംകള്‍ എല്ലാ നിലക്കും തകര്‍ന്നടിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരപരമ്പരകള്‍ അവസാനിക്കുമ്പോള്‍ മുസ്ലിംകള്‍ക്ക് സര്‍വ്വതും നഷ്ടപ്പെട്ടിരുന്നു. 
1921 ജൂലായ് ഇരുപത്തിനാലാം തീയ്യതി പൊന്നാനിയില്‍ വച്ച് ഖിലാഫത്ത് അനുഭാവികളുടെ ഒരു മഹാസമ്മേളനം വേലൂര്‍ ലത്വീഫിയ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ അസീസ് ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുവാന്‍ തീരുമാനിച്ചിരുന്നു. അതിനെതിരായി ഖിലാഫത്ത് വിരോധികളെ  സംഘടിപ്പിച്ച്  മറ്റൊരു സമരം ഗവണ്‍മെന്റും തട്ടിക്കൂട്ടി. അതുവഴി മുസ്ലിംകളെ സംഘട്ടനത്തിലാക്കാനായിരുന്നു അവരുടെ പ്ലാന്‍. സുപ്രണ്ട് ആമു സാഹിബാണ് ഈ തന്ത്രം മെനഞ്ഞത് പക്ഷേ സമ്മേളനം വന്‍വിജയമായി. 

1 Comments

  1. 1921 മലബാർ മാപ്പിള മക്കൾ നടത്തിയ
    മാമാങ്കത്തിന് 'നൂറ് വർഷത്തേക്ക് കടക്കുമ്പോൾ

    ReplyDelete

Post a Comment

Previous Post Next Post