പ്രമുഖ സയ്യിദ് കുടുംബമായി ബുഖാരി ഖബീലയില്‍ നിന്നും ആദ്യമായി കേരളത്തിലെത്തിയ മഹാനാണ് സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ ബുഖാരി. മുഹമ്മദ് നബിയുടെ(സ്വ) 27-ാം സന്താനമായ മഹാന്‍ ഹി. 928-ല്‍ പേര്‍ഷ്യയിലെ ബുഖാറയില്‍ നിന്നാണ് കേരളത്തിലെത്തിയത്. കേരളത്തിലെ പ്രാചീന മുസ്‌ലിം കേന്ദ്രങ്ങളിലൊന്നായ വളപട്ടണത്താണ് ഇദ്ദേഹം കുടംുബസമേതം താമസമാക്കിയത്. ബുഖാറിയില്‍ നിന്നും കൂടെവന്ന ഭാര്യ മരണപ്പെട്ട ശേഷം വളപട്ടണം ഖാളിയായിരുന്ന സീതി ഇബ്‌റാഹിം തങ്ങളുടെ മകളെ വിവാഹം കഴിച്ചു. ഇവരുടെ വിയോഗാനന്തരം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ ഐക്യകണ്‌ഠേന ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ദുല്‍ ഹിജ്ജ മാസത്തിലായിരുന്നു വിയോഗം. വളപട്ടണത്തെ പ്രശസ്തമായ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നു. കൊച്ചി ചെമ്പിട്ടപള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദ് ഇസ്മാഈല്‍ ബുഖാരി ഏക സന്താനമാണ്. ഇവരിലൂടെയാണ് ബുഖാരി പരമ്പര കേരളത്തിലുടനീളം വ്യാപിക്കുന്നത്.

സി.പി. ബാസിത് ഹുദവി

Post a Comment

Previous Post Next Post