താനൂർ ശൈഖ് പള്ളി
സി.പി. ബാസിത് ഹുദവി തിരൂര്‍ 

താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ മക്കളെല്ലാം പ്രഗത്ഭ പണ്ഡിതരും പിതാവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നവരായിരുന്നു. മൂത്ത പുത്രന്‍ മുഹമ്മദ് മുസ്‌ലിയാര്‍ പ്രമുഖ കര്‍മ്മശാസ്ത്ര വിശാരദനും പണ്ഡിതപ്രതിഭയുമായിരുന്നു. ഹിജ്‌റ 1277 ലായിരുന്നു ജനനം. കൊയിലാണ്ടി പുതിയകത്ത് മുസാന്‍ കുട്ടി മുസ്ലിയാരുടെ മകളായിരുന്നു മാതാവ്. പിതാവില്‍ നിന്നും വിദ്യാസമ്പാദനം ആരംഭിച്ച മുഹമ്മദ് മുസ്ലിയാര്‍ തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ പഠനം തുടര്‍ന്നു. പൊന്നാനി ജുമുഅത്തു പള്ളിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാര്‍ ,തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍. പരപ്പനങ്ങാടി പനയത്തില്‍  ജുമാ മസ്ജിദ്, മാഹി ജുമുഅത്ത് പള്ളി, താനൂര്‍ ശൈഖിന്റെ പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. സഹോദരനും തന്‍ശിത്വുല്‍ മുത്വാലിഈന്‍ എന്ന കൃതിയുടെ രചയിതാവുമായ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, താനൂര്‍ യഹ്‌യ മുസ്ലിയാര്‍ , നൂഞ്ഞേരി മുഹമ്മദ് കുട്ടിതങ്ങള്‍, ആയഞ്ചേരി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ശിഷ്യന്മാരാണ്. മാഹി പുഴക്കര പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ചുളിയില്‍ അഹമ്മദ് കുട്ടി ശൈഖിന്റെ പുത്രി ഫാത്തിമയെ യാണ് മുഹമ്മദ് മുസ്ലിയാര്‍ വിവാഹം ചെയ്തത്. തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ പിതാവ് മര്‍ഹും അബ്ദുറഹ്മാന്‍ എന്ന ബാവക്കുട്ടി മുസ്ലിയാരടക്കം ഈ ബന്ധത്തില്‍ മൂന്ന് പുത്രന്‍മാരും മൂന്ന് പുത്രിമാരും ജനിച്ചു. ഹിജ്‌റ 1328 ദുല്‍ഹിജ്ജ 16-നായിരുന്നു വിയോഗം. തന്റെ പിതാവിന്റെ സമീപത്ത് വലതു വശത്താണ് മുഹമ്മദ് മുസ് ലിയാര്‍ അന്ത്യവിശ്രമം കൊള്ളുന്നത്.


Post a Comment

Previous Post Next Post