ജുമുഅ നടത്താൻ ചുരുങ്ങിയത് എത്ര പേർ വേണം..?
പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടെ വിശ്വ വിഖ്യാത രചന പരിചയപ്പെടുത്താം
- സി.പി. ബാസിത് ഹുദവി തിരൂർ
കേരളത്തിലെ പണ്ഡിതൻമാർ കഴിഞ്ഞ രണ്ടാഴ്ച ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് ജുമുഅ നടത്താൻ ചുരുങ്ങിയത് എത്ര പേർ വേണം എന്നത്. എന്നാൽ ഇതിലെ മുഴുവൻ കർമശാസ്ത്ര പ്രശ്നങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് 'അന്നഹ്ജുൽ ഖവീം ലിമൻ യുഖല്ലിദു മിന ശാഫിഇയ്യതി അൽ ഖദീം' (النهج القويم لمن يقلد من الشافعية القديم)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപകൻ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ ആണ് രചയിതാവ്. അസ്ഹരി പണ്ഡിതരുടെ സാക്ഷ്യത്തോടെ ഈജിപ്തിൽ നിന്നും അച്ചടിക്കപ്പെട്ട ഗ്രന്ഥം പ്രധാന യൂണിവേഴ്സിറ്റി ലൈബ്രറികളിൽ വായിക്കപ്പെടുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ലോകപ്രശസ്തരായ നിരവധി പണ്ഡിതർ ഈ ഗ്രന്ഥം പങ്കുവെക്കുന്നുണ്ട്. 'തുഹ്ഫതു അഹ്ബാബി തളിപ്പറമ്പ' (رسالة تحفة احباب تاليفرمب في بيان صحة جمعة الجمهور) എന്ന കൃതിയും ജുമുഅ വിഷയത്തിൽ തന്നെ ഉള്ളതാണ്. താനൂർ ഇസ്ലാഹുൽ ഉലൂമിൽ നിന്നും കഴിഞ്ഞ വർഷം ഈ കൃതികൾ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട് . തഹ്ഖീഖ് നടത്തിയ കോപ്പിയും ഉടനെ പ്രസിദ്ധീകരിക്കും.
ശൈഖ് ഡോ. മുഹമ്മദ് അബൂബക്കർ ബാദീബ് ശബാമി അൽ യമനി തന്റെ ടെലഗ്രാം ചാനലിൽ പങ്കുവച്ച കോപ്പി ലിങ്ക് താഴെ.
Download
#التصنيف
المصنف: الإمام الهمام شهاب الدين أحمد البانكي المليباري رحمه الله.
الكتاب: النهج القويم لمن يقلد من الشافعية في الجمعة القول القديم
نشكر الشيخ الدكتور محمد أبو بكر باذيب الشبامي اليمني لنشر هذه الرسالة في قناته

Post a Comment