കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം ദര്‍ശിച്ച കര്‍മശാസ്ത്ര പണ്ഡിതരില്‍ മുന്‍നിരക്കാരനാണ് നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍.താനൂര്‍ ഇസ് ലാഹുല്‍ഉലൂം മുദരിസ്,സമസ്ത ഫത്‌വ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിലൂടെ പ്രസിദ്ധനായി.സമസ്ത കേന്ദ്ര മുശാവറ അംഗം മരക്കാര്‍ മുസ്‌ലിയാര്‍ പുത്രനാണ്.
1900 ല്‍ കുഞ്ഞിമരക്കാര്‍-ഫാത്തിമ ദമ്പതികളുടെ പുത്രനായി ജനനം.പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍,പണവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍,ഇരുമ്പാലശ്ശേരി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്മാര്‍.ഇസ്ലാഹില്‍ തന്നെയായിരുന്നു പ്രധാനമായും പഠനം.
മരക്കാര്‍ മുസ്‌ലിയാര്‍
നിരവധി പ്രദേശങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.ശംസുല്‍ ഉലമ പ്രിന്‍സിപ്പലായിരിക്കെയാണ് ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ താനൂരിലേക്ക് ക്ഷണിക്കപ്പെടുന്നത്.രണ്ടരപതിറ്റാണ്ടു കാലം ഇവിടെ തന്നെ സേവനം ചെയ്തു.തഅ്‌ലീഖാത്തുന്‍ അലാ ഫത്ഹില്‍ മുഈന്‍,ഹാശിയതു ഫത്ഹില്‍ മുല്‍ഹിം അലാ ഫത്ഹില്‍ മുഈന്‍ (കെ.കെ ഹസ്‌റത്തുമായി ചേര്‍ന്ന് രചിച്ചത്) എന്നിവ രചനകളാണ്.
1986 നവംബര്‍ 20 ന് നിര്യാതനായി.താനൂരിനടുത്ത് നിറമരുതൂര്‍ പത്തമ്പാട്ട് ജുമാമസ്ജിദിനു മുന്‍വശത്തായി അന്ത്യവിശ്രമംകൊള്ളുന്നു.

Post a Comment

Previous Post Next Post