ആഗോള രംഗത്ത് പ്രത്യക്ഷപ്പെട്ട വഹാബി പ്രസ്ഥാനത്തിന്റെ കേരളീയ രൂപമാണ് മുജാഹിദ് പ്രസ്ഥാനം.1922 ല്‍ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യ സംഘമാണ് ഇതിന്റെ പ്രഥമ രൂപം.1924 ല്‍ ആലുവയില്‍ വെച്ച് കേരള ജംഇയ്യുല്‍ ഉലമാ (കെ.ജെ.യു) എന്ന പണ്ഡിത സംഘന നിലവില്‍ വന്നു.മലബാര്‍ കലാപാനന്തരം നിലനിന്ന ദുര്‍ബലമായ സാമൂഹികാന്തരീക്ഷത്തില്‍ പാരമ്പര്യ വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സംഘടനക്കാര്‍ ശ്രമിച്ചതോടെയാണ് ജനസ്വാധീനമുള്ള മഹാ പണ്ഡിതര്‍ ഒരുമിച്ചുകൂടി ഇതിനെതിരെ 1926 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിച്ചത്.1934-ല്‍ ഐക്യ സംഘം പിരിച്ചു വിട്ടു.
ബഹുജന പങ്കാളിത്തത്തോടെ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനായി 1950 എപ്രില്‍ 20 ന് രൂപം നല്‍കിയ സംഘടനയാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍.കെ.എം മൗലവി പ്രഥമ പ്രസിഡണ്ടും എന്‍.വി അബ്ദുസ്സലാം മൗലവി പ്രഥമ ജനറല്‍ സെക്രട്ടറിയുമായിരുന്നു.ഇത്തിഹാദു ശുബ്ബാനില്‍ മുസ്‌ലിമീന്‍(ഐ.എസ്.എം) വിദ്യാര്‍ഥി ഘടകവും,മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്(ഏം.എസ്.എം) വിദ്യാര്‍ത്ഥി ഘടകവും മുസ് ലിം ഗേള്‍സ് & വിമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) വനിതാ ഘടകവുമാണ്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഭിന്നിപ്പുകള്‍ കൊണ്ട് പ്രസിദ്ധമാണ്.2002 ല്‍ ടി.പി അബ്ദുള്ളക്കോയ മദനിയുടെയും ഹുസൈന്‍ മടവൂരിന്റെയും നേതൃത്വങ്ങളിലായി രണ്ടായി ഭിന്നിച്ചു.ഇരു വിഭാഗങ്ങളും 2016 ഡിസംബറില്‍ ഒന്നിച്ചതായി പ്രഖ്യാപിച്ചെങ്കിലും പ്രശ്‌നങ്ങള്‍ തുടരുകയാണ്.
ജിന്ന്,സിഹ്ര്‍ വിഷയങ്ങളില്‍ 2012 ല്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു.ഇവരാണ് വിസ്ഡം ഗ്ലോബല്‍ മിഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്.2014 ല്‍ ഇതില്‍ നിന്നും സകരിയ്യ സ്വലാഹിയുടെ നേതൃത്വത്തില്‍ പുതിയ ഭിന്നതയുണ്ടായി.ഇവക്കെല്ലാം പുറമെ വേറെയും ഗ്രൂപ്പുകള്‍ നിലവിലുണ്ട്.
കോഴിക്കോട്(1972),പുളിക്കല്‍(1979),ഫറോക്ക്(1982),കുറ്റിപ്പുറം(1987),പാലക്കാട്(1992),കണ്ണൂര്‍ പിലാത്തറ(1997) എന്നിവയാണ് ഭിന്നതകള്‍ക്കു മുമ്പുള്ള മുജാഹിദ് സമ്മേളനങ്ങള്‍.അടുത്ത രണ്ടു സമ്മേളനങ്ങള്‍ ഇരുവിഭാഗവും വേറിട്ടുനടത്തി.ആദ്യത്തെത് കോഴിക്കോടും എറണാകുളത്തും രണ്ടാമത്തെത് പരമരത്തും ചങ്ങരംകുളത്തുമായിരുന്നു.
ഐക്യപ്പെട്ടു എന്ന് അവകാശവാദം ഉന്നയിച്ച് 9-ാം സമ്മേളനം കൂരിയാട് നടക്കുമ്പോള്‍ പുതിയ രണ്ട് പ്രഗത്ഭ വിഭാഗങ്ങളും ചെറു ഗ്രൂപ്പുകളും വിഘടിച്ച് നില്‍ക്കുകയാണ്.സംഘനാപരമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ ആശയപരമായി ഭിന്നിച്ചു നില്‍ക്കുന്നു എന്നതാണ് ഏറെ പ്രധാനം.കേരളത്തിലെ പാരമ്പര്യ മുസ് ലിംകള്‍ക്കിടയില്‍ പുതിയ ആശയം വിതച്ച് ഭിന്നിപ്പിക്കുകയും ശിര്‍ക്കാരോപണം നടത്തിയ മുജാഹിദ് പ്രസ്ഥാനം ഇവ രണ്ടും പരസ്പരം ചെയ്ത് തീര്‍ക്കുന്നതാണ് കാഴ്ച

Post a Comment

Previous Post Next Post