പൊന്നാനി പള്ളിയിലെ വിളക്ക്‌
  • സി.പി ബാസിത് ഹുദവി തിരൂര്‍ 
അറിവ് മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.സ്രഷ്ടാവ് തന്നെയാണ് ഏറ്റവും അറിവുള്ളവന്‍.മനുഷ്യകുലത്തിന്റെ ആദിമ പിതാവിന് എല്ലാ ജ്ഞാനങ്ങളും നല്‍കുകയും തന്റെ ഉത്തമ സൃഷ്ടികളായ മലക്കുകള്‍ക്ക് അവകൈമാറാന്‍ കല്‍പ്പിക്കുകയും ചെയ്തത് മനുഷ്യസമൂഹം എന്തിന് പടക്കപ്പെട്ടു എന്ന ചോദ്യത്തിന്റെ വലിയ ഉത്തരമാണ്. ഓരോ കാലങ്ങളിലും അറിവിന്റെ പ്രസരണം നിര്‍വഹിച്ചത് അതാതുകാലത്തെ പ്രവാചകന്മാരും വേദഗ്രന്ഥങ്ങളുമായിരുന്നു.ഇതിന്റെ അവസാന കണ്ണികളാണ് മുഹമ്മദ് നബിയും (സ) വിശുദ്ധ ഖുര്‍ആനും.
പൊതുവായ പ്രബോധന-സംസ്‌കരണ പ്രക്രിയക്കു പുറമെ പ്രത്യേക വിഭാഗത്തെ വിശാലമായി പഠിപ്പിക്കുന്ന രീതി മിക്ക പ്രവാചകരുടെയും ചരിത്രത്തില്‍ കാണാം. മദീന പള്ളിയില്‍ നബി (സ) വില്‍ നിന്നും അറിവ് നേടാന്‍ മാത്രം ജീവച്ചിരുന്ന സ്വഹാബത്ത് അഹ്‌ലു സ്വുഫ എന്നാണ് അറിയപ്പെട്ടിരുന്നത്.  മറ്റുള്ളവരും നബിയില്‍ നിന്ന് വിദ്യ അഭ്യസിച്ചിരുന്നുവെങ്കിലും അഹ്‌ലുസുഫ ജ്ഞാന സമ്പാദനത്തില്‍ മാത്രം വ്യാപൃതരായിരുന്നു. അദ്ധ്യാപനത്തിനായി പ്രവാചകന്‍ തന്നെ പലരെയും വിവിധ ഇടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിലെ വിജ്ഞാന വിനിമയ സംവിധാനങ്ങളുടെ തുടക്കം ഇങ്ങനെയാണ്.
പ്രവാചക നിര്‍ദേശമനുസരിച്ച് ഇസ് ലാമിക പ്രബോധനത്തിനായി വിവിധ ദിക്കുകളിലെത്തിയ സ്വഹാബത്തും ഇതെ മാതൃക തന്നെ സ്വീകരിച്ചു. പള്ളികള്‍ ആരാധനാ കര്‍മങ്ങള്‍ക്കൊപ്പം വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയായി മാറി. സ്വഹാബത്തിലും താബിഉകളിലും തബഉതാബിഉകളിലും പലരും പണ്ഡിതരായി അംഗീകരിക്കപ്പെട്ടു. അറിവ് തേടി പില്‍ക്കാലക്കാര്‍ ഇവരിലേക്ക് ഒഴുകുകയും ഇത് വ്യാപകമാവുകയും ചെയ്തു.പ്രവാചകനില്‍ നിന്നും ലഭിച്ചത് പറഞ്ഞുകൊടുക്കുകയായിരുന്നു രീതി.
തലമുറകളുടെ മാറ്റത്തിനനുസരിച്ച് രീതികള്‍ മാറി.വിജ്ഞാനങ്ങള്‍ കോഡീകരിക്കപ്പെട്ടതോടെ ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനം സജീവമായി.എല്ലാ വിഷയങ്ങളിലുമുള്ള വിവിധ തലങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യരീതികളും നിലവില്‍ വന്നു. വിവിധ ഭരണകൂടങ്ങള്‍ സര്‍വ്വ പ്രോത്സാഹനവും നല്‍കി. പള്ളികള്‍ക്കു പുറമെ അറിവിന്റെ വ്യപനത്തിനായി കലാലയങ്ങളും മറ്റും സ്ഥാപിക്കപ്പെട്ടു.അറിവിലെ വിഭജനം ഇസ്‌ലാമിക കാഴ്ചപ്പാടല്ല. ദൈവീക ലക്ഷ്യമുള്ള ഏതൊന്നിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു.ഇസ്‌ലാമിക നഗരങ്ങളുടെ അലങ്കാരം വിജ്ഞാനമായി മാറി.മുസ്‌ലിം ലോകം പിന്നീട് മറ്റു സമൂഹങ്ങള്‍ക്ക് മാതൃകയായത് ഇങ്ങനെയായിരുന്നു. 
പ്രവാചക അനുചരര്‍ ഇസ്‌ലാം എത്തിച്ച കേരളത്തിന്റെയും ചരിത്രം ഇങ്ങനെയായിരുന്നു.വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ നിര്‍മ്മിച്ച ഇവര്‍ പ്രവാചക മാതൃകയില്‍ പഠന സംവിധാനങ്ങള്‍ക്കും തുടക്കമിട്ടു എന്നു വേണം മനസ്സിലാക്കാന്‍. പള്ളി ദര്‍സുകള്‍ എന്നത് പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഈ രീതിക്ക് കേരളീയര്‍ നല്‍കിയ പേരാണ്. ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങള്‍ പൊതുവെ പഠിപ്പിക്കുതിനോടൊപ്പം തങ്ങളുടെ ശേഷം ഒരു തലമുറയെ പടുത്തുയര്‍ത്താന്‍ ശ്രമിച്ചതായിരിക്കും ഇവകളുടെ തുടക്കം.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഖാസിമാരാണ് ദര്‍സ് സമ്പ്രദായം സജീവമാക്കിയത്.പൊന്നാനിയാണ് ദര്‍സുകളുടെ പ്രതീകമായി പൊതുവെ അവതരിപ്പിക്കപ്പെടാറുള്ളത്. ഹി.928 ല്‍ വഫാത്തായ സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ആണ് ഇതിന്റെ സ്ഥാപകന്‍.കോഴിക്കോട് ഖാളിയായിരുന്ന അബൂബക്കര്‍ ഫഖ്‌റുദ്ദീനില്‍ നിന്നാണ് അദ്ദേഹം ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും അവഗാഹം നേടിയത്. ഖാസി അവര്‍കള്‍ തയാറാക്കിയ സില്‍സിലത്തുല്‍ ഫഖ്‌രിയ്യ എന്ന ദര്‍സ് സിലബസ് അടിസ്ഥാനമാക്കിയാണ് മഖ്ദൂം വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ചത്. കോഴിക്കോടി ഖാസി പരമ്പരയുടെ തറവാടായ ചാലിയത്തായിരുന്നു പള്ളി ദര്‍സുകള്‍ രൂപപ്പെട്ടത് എന്ന് അനുമാനിക്കാം. 
എാല്‍ ലഭ്യമായ രേഖകള്‍ പ്രകാരം രാജ്യത്ത് ത െപ്രഥദര്‍സ് എന്ന് ഗണിക്കാവുന്നത് താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ നിലവിലുണ്ടായിരുന്നതാണ്. ഇമാം നവവി (റ) തന്റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന തന്‍ബീഹിന്റെ കോപ്പി ഇവിടത്തെ ലൈബ്രറിയിലുണ്ട്. ഈ പള്ളിയിലെ മുദരിസായിരുന്ന ശൈഖ് മുഹമ്മദ് ബ്ന്‍ അബ്ദുള്ളാഹില്‍ ഹള്‌റമി (റ) എന്ന മഹാന്‍ ഹി.806 ലാണ് ഈ ഗ്രന്ഥം സ്വന്തം കൈകൊണ്ട് പകര്‍ത്തിയെഴുതി പൂര്‍ത്തിയാക്കുത്. ഉന്നത പഠനത്തിന് ഉപയോഗിക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ ഇവിടെ ആവശ്യമാകുന്നത് ഇതിനൂം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദര്‍സ് സജീവമായിരുന്നു എന്നത് വ്യക്തമാക്കുന്നു. ഹി.600 എന്നത് പൊതുവിലയിരുത്തലാണ്. 
ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മുഴുവന്‍ പള്ളികളിലും പള്ളി ദര്‍സുകള്‍ നിലവില്‍ വന്നിട്ടുണ്ട്.ചാലിയം,തിരൂരങ്ങാടി,പാലപ്പുറ,പരപ്പനങ്ങാടി,നാദാപുരം,കാസര്‍ഗോഡ്,വളപട്ടണം എന്നിങ്ങിനെ എണ്ണാമെങ്കിലും വിശദമായ പഠനങ്ങള്‍ നടക്കാത്തത് പരിമിതിയായി അവശേഷിക്കുന്നു. മഖ്ദൂമിനു മുമ്പുള്ള കേരളീയ മുസ്‌ലിം ചരിത്രം വിശദമായി നമുക്ക് അന്യമാണ്.പോര്‍ച്ചുഗീസ് അക്രമണങ്ങള്‍ ഈ മേഖലയെയും കാര്യമായി ബാധിച്ചു എുവേണം മനസ്സിലാക്കാന്‍. 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വ്യാപകമാിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഭരണത്തിന്റെ പിന്‍ബലം കൂടിയുള്ളതിനാല്‍ പലയിടത്തും കേരളത്തേക്കാള്‍ വിപുലമായ സമ്പ്രദായം നിലവിലുണ്ടായിരുന്നു.അതെ സമയം കേരളത്തിലെ പണ്ഡിതന്മാര്‍ ഇവിടത്തെയും വിദേശത്തെയും പണ്ഡിതന്മാരുമായി ഇന്നത്തെക്കാള്‍ കൂടുതല്‍ അറിവിന്റെ മാര്‍ഗത്തില്‍ ബന്ധം സ്ഥാപിച്ചു എന്നത് ചരിത്രമാണ്.മഖ്ദും കബീറിന്റെ ഗുരുപരമ്പര തന്നെ ഇതിന് വലിയ ഉദാഹരണമാണ്.
ഓത്തുപള്ളി എന്ന പേരില്‍ പ്രാഥമിക വിദ്യാഭ്യാസ രീതിയും സ്ഥാപിതമായി.വിദ്യാഭ്യാസ രംഗത്ത് ആധുനികതയുടെ മികച്ച സംഭാവനയാണ് മദ്‌റസകളും കോളേജുകളും.വ്യവസ്ഥാപിത പഠനരീതിക്കും ഉന്നത പഠനത്തിനുള്ള വേദികളായാണ് ഇവ നിലവില്‍ വന്നത്. വിവിധ ഇസ്‌ലാമിക നാടുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇവ നേരത്തെ സ്ഥാപിക്കപ്പെട്ടെങ്കിലും കേരളം മഖ്ദൂം സിലബസിലുള്ള ദര്‍സ് രീതിയില്‍ ഉറച്ചു നിന്നു. പലരും പുതിയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തു.ബാഖിയ്യാത്ത്,ലത്തീഫിയ്യ,റഹ്മാനിയ്യ തുടങ്ങിയവ തെിന്ത്യയില്‍ നിന്നു തന്നെയുള്ള ഉദാഹരണങ്ങളാണ്. 
വാഴക്കാട് ദാറുല്‍ ഉലും മദ്‌റസ ഇതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. 1871 ല്‍ തന്മിയത്തുല്‍ ഉലൂം എന്ന പേരിലാണ് ഇതിന് തുടക്കം കുറിച്ചത്.ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കു ശേഷം 1909 ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സദര്‍ മുദരിസായി സ്ഥാനമേറ്റതോടെ ദാറുല്‍ ഉലൂം എന്ന് നാമകരണം ചെയ്യപ്പെട്ടു. മഖ്ദൂമിന്റെ പൊന്നാനി സിലബസും ഫറങ്കിമഹല്‍ പണ്ഡിതര്‍ വികസിപ്പിച്ച് ബാഖിയാത്തിലൂടെ പ്രസിദ്ധമായ നിസാമിയ്യ സിലബസും സംയോജിപ്പിച്ചായിരുന്നു ചാലിലകത്ത് നവോത്ഥാനത്തിന് തുടക്കമിട്ടത്. 
ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലും  1924 ലാണ് സ്ഥാപിതമായത്.പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പിന്നീട് ഇത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലായി. വെല്ലൂര്‍ ബാഖിയാത്ത് മാതൃകയിലാണ് ഇസ് ലാഹ് സ്ഥാപിക്കപ്പെട്ടത്.
1916ല്‍ സ്ഥാപിതമായ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം പിന്നീട് 1950 കളില്‍ ഉന്നത സ്ഥാപനമായി മാറി. 1959 ജനുവരി 18-ന് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടു.വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പല്‍ ശൈഖ് ആദം ഹസ്രത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.കെ. അബ്ദുല്ല മുസ്ലിയാരായിരുു പ്രഥമ പ്രിന്‍സിപ്പല്‍. 1961ല്‍ ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സു അറബിക് കോളേജ് സ്ഥാപിതമായി.
ഇതെ സമയം പള്ളി ദര്‍സുകള്‍ പ്രതാപത്തോടെ നിലനിന്നു.സമസ്തയുടെ പ്രവര്‍ത്തനങ്ങളാല്‍ ഇത് കൂടുതല്‍ മെച്ചപ്പെട്ടു എന്നുവേണം മനസ്സിലാക്കാന്‍. ഇത്തരുണത്തിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അനുയോജ്യമായ സ്ഥാപനം എന്ന ഉദ്ദേശ്യത്തോടെ 1963ല്‍ സമസ്ത കേരള ജംഇയ്യുല്‍ ഉലമയുടെ കീഴില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് നിലവില്‍ വരുന്നത്. 1969-ല്‍ പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടു.
1971-ല്‍ ഉത്തര മലബാറില്‍ ജാമിഅ സഅദിയ്യ സ്ഥാപിതമായി.1972 ല്‍ കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ റഹ്മാനിയ്യ അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടു.1975ല്‍ വാഴക്കാട് പഞ്ചായത്ത് സുന്നി യുവജന സംഘത്തിനു കീഴില്‍ എടവണ്ണപ്പാറ ടൗണ്‍ മസ്ജിദ് കേന്ദ്രീകരിച്ച് റശീദിയ്യ അറബിക് കോളേജിന് തുടക്കം കുറിച്ചു. 1976-ല്‍ നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നന്തി ദാറുസ്സലാമും 1978-ല്‍ കാരന്തൂര്‍ മര്‍കസും സ്ഥാപിതമായി.
തുടര്‍ന്നുള്ള കാലം മതഭൗതിക സമന്വയത്തിന്റെതായിരുന്നു. ദര്‍സുകളിലൂടെ ഇതിനെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സുന്നി മഹല്ല് ഫെഡറേഷന്‍ മാതൃകാ ദര്‍സുകള്‍ സ്ഥാപിച്ചത് ഇതിനു വേണ്ടിയായിരുന്നു.കടമേരി റഹ്മാനിയ്യയിലൂടെ എം.എം ബശീര്‍ മുസ്‌ലിയാരും ജാമിഅ സഅിയ്യയിലൂടെ സി.എം അബ്ദുല്ല മൗലവിയും  ഇതായിരുന്നു ലക്ഷ്യം വെച്ചത്. പിീട് ദാറുല്‍ ഹുദായും വളാഞ്ചേരി മര്‍കസും ഇതിന്റെ പ്രായോഗിക രൂപം വിജയകരമായി നടപ്പിലാക്കി. 1983-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി ദാറുല്‍ ഹുദാക്ക് ശിലയിട്ടു.1984-ല്‍ സമസ്ത മലപ്പുറം ജില്ലാ കമ്മറ്റിക്കു കീഴില്‍ വളാഞ്ചേരി മര്‍കസ് സ്ഥാപിതമായി.
നിലവില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴിലുള്ള ജൂനിയര്‍ കോളേജുകളും ദാറുല്‍ ഹുദാക്കു കീഴിലുള്ള ഹുദവിസ്ഥാപനങ്ങളും സി.ഐ.സിക്കു കീഴിലുള്ള വാഫി സ്ഥാപനങ്ങളും നന്തി ദാറുസ്സലാമിനു കീഴിലുള്ള ദാരിമി കോളേജുകളും അശ്അരിയ്യ സ്ഥാപനങ്ങളും മസ്വതന്ത്രമായ സ്ഥാപനങ്ങളും ഇരുനൂറോളം വരുു. ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിനു പുറത്തും നടു വരുു.വെല്ലുവിളികള്‍ അതിജയിച്ച് വ്യവസ്ഥാപിതവും അല്ലാതെയും നൂറുകണക്കിന് ദര്‍സുകളും പ്രവര്‍ത്തിക്കുന്നു.ഇവകളെ ഏകോപിപ്പിക്കുതിന് ജംഇയ്യത്തുല്‍ മുദരിസീനും പ്രവര്‍ത്തിക്കുന്നു.ഇതിനു പുറമെയാണ് വനിതാ-ഹിഫ്‌ള് കോളേജുകള്‍.ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും സി.ഐ.സി അതിലേക്കുള്ള അവസാന ചുവടുവെപ്പിലുമാണ്. ലോകത്ത് തന്നെ തുല്യതയില്ലാത്ത വിധം സമ്പമാണ് നമ്മുടെ മകവിദ്യാഭ്യാസ മേഖല എര്‍ത്ഥം.ഉജ്ജ്വലമായ ഈ പ്രതാപത്തിന് പിന്നിലെ ചാലക ശക്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ. 


Post a Comment

Previous Post Next Post