• ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

ഇവിടെ വിശകലനം ചെയ്യുന്ന വിഷയത്തിൻറെ  പശ്ചാത്തല സംബന്ധമായ അറിവിനായി ആദ്യമേ ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ അഭാവമാണ് ഇവ്വിഷയകമായ പല ഭിന്നപക്ഷങ്ങള്‍ക്കും അടിസ്ഥാന കാരണം. 
പ്രവാചക തിരുമേനി മുഹമ്മദ് നബി (സ)യുടെ കാലത്ത് തന്നെ ഇസ്  ലാം കേരളത്തിലെത്തിയിട്ടുണ്ട് എന്നാണ് നാം സ്ഥിരീകരിക്കുന്നത്; അക്കാലത്ത് മാലിക് ദീനാര്‍ (റ) വന്നുവെന്നോ ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയി എന്നോ മലബാറില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടുവെന്നോ അല്ല. ഇസ്ലാം കേരളത്തിലെത്തുക എതും അതിന്റെ വ്യവസ്ഥാപിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുക എതും വളരെ വ്യത്യസ്തമാണെന്നോര്‍ക്കുക. 
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറന്‍ കടല്‍ തീരപ്രദേശങ്ങളും (ഏറെക്കുറെ കേരളാ സ്റ്റേറ്റിന്റെ തീരം)അറബികളും തമ്മില്‍ പുരാതന കാലം മുതലേ നിലവിലുണ്ടായിരുന്ന കച്ചവട ബന്ധങ്ങളെക്കുറിച്ചാണ് നാം മനസ്സിലാക്കേണ്ടത്. അതീവ വിപുലവും വ്യത്യസ്തവുമായ ഒരു ചരിത്ര അധ്യായമാണത്. ചില പ്രധാന കാര്യങ്ങള്‍ ഹ്രസ്വ പരാമര്‍ശത്തിന് വിധേയമാക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹൈദരാബാദില്‍ ജീവിച്ച ഒരു ചരിത്ര ഗവേഷക പണ്ഡിതനാണ് ഹകീം സയ്യിദ് ശംസുല്ലാ ഖാദിരി. ഇന്ത്യയിലേക്കുള്ള ഇസ്ലാമിന്റെ ആഗമനവും അദ്ദേഹത്തിന്റെ സവിശേഷ ഗവേഷണത്തിന് വിധേയമായിട്ടുണ്ട്. പുരാതന മലബാറിന്റെ ചരിത്രവും അറബികളുടെ കച്ചവട യാത്രകളും ഇസ്ലാമിന്റെ ആഗമനവുമൊക്കെ അദ്ദേഹം പഠന വിധേയമാക്കി. ഇവ്വിഷയകമായി അദ്ദേഹം എഴുതിയ ''മലൈബാര്‍''എ ഉര്‍ദു ചരിത്ര ഗ്രന്ഥം1930 ല്‍ അലീഗറില്‍ നിന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെയും (മഹാനായ അലക്‌സാണ്ടര്‍ ബി.സി356-324) ഏറെ ശതകങ്ങള്‍ക്കു മുമ്പ് തന്നെ അറബികള്‍ മലബാറില്‍ വരാനാരംഭിച്ചിട്ടുണ്ടായിരുന്നു എാണ് അതില്‍ അദ്ദേഹം സമര്‍ഥിക്കുന്നത്. മലബാറില്‍ നിന്നുള്ള കയറ്റുമതിചരക്കുകള്‍ അറേബ്യന്‍ ഉപദ്വീപിന്റെ തെക്കന്‍ തീരപ്രദേശത്താണ് ആദ്യമെത്തിച്ചേര്‍ന്നിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇപ്പറഞ്ഞ തെക്കന്‍ തീരപ്രദേശം ളുഫാര്‍ നഗരമാണ്. (മലയാളത്തിലും ഇംഗ്ലീഷിലും ചരിത്രമെഴുതിയവരും പറയുന്നവരും ഈ പദം വളരെ വക്രീകരിക്കുതായി കാണാം. അറബി അക്ഷരമാലയിലെ പതിനേഴാമത്തെ അക്ഷരമാണിത്. സഫാര്‍, സുഫാര്‍, സഫര്‍, സിഫാര്‍ എാെക്കെ വികലമായി ഇതുച്ചരിക്കപ്പെടുു. ളുഫാര്‍ (?????) എന്നാണു ശരി. ഒമാന്റെ തെക്കന്‍ കടല്‍ തീരത്തെ സദഹ്, മിര്‍ബാഥ്, ഥാഖ, സ്വലാല, റയ്‌സൂത്ത്, റഖ്‌യൂത്ത് എീ സ്ഥലങ്ങളുടെ വടക്കായി സ്ഥിതി ചെയ്യുന്ന പുരാതന നഗരമേഖലയാണ് ളുഫാര്‍. യാഖൂതുല്‍ ഹമവിയും ഈ സ്ഥലത്തെപ്പറ്റി പരിചയപ്പെടുത്തുന്നുണ്ട്. മിര്‍ബാഥില്‍ നിന്ന് അഞ്ചു ഫര്‍സഖ് ദൂരം(പതിനഞ്ചുമൈല്‍) അങ്ങോട്ടുണ്ടെന്നും മറ്റും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്).  
മലബാറില്‍ നിന്നു പുറപ്പെടുന്ന കപ്പലുകള്‍ ഇവിടെ എത്തിയ ശേഷം ചരക്കുകള്‍ യമനിലൂടെയും ഹിജാസിലൂടെയും സിറിയയിലേക്കും ഈജിപ്തിലേക്കും റോമിലേക്കും മറ്റും കൊണ്ടുപോകുമായിരുന്നു. സിറിയയിലെ തദ്മൂര്‍ അന്ന് വലിയ പട്ടണവും വാണിജ്യ കേന്ദ്രവുമാണ്. (അങ്ങോട്ടാണ് പ്രധാനമായും ചരക്കുകള്‍ കൊണ്ടുപോയിരുന്നത്). ഹിംസ്വ് (ഹോംസ്)നഗരത്തിന്റെ കിഴക്കുഭാഗത്തായിരുന്നു ഇത്. 'മരുഭൂമിയുടെ പുതുമാരന്‍' എന്ന മറുപേരിലിതറിയപ്പെട്ടു. റോമന്‍ ചക്രവര്‍ത്തി ഓര്‍ലിയന്‍സ് എ.ഡി 272 ല്‍ തകര്‍ക്കുന്നത് വരേയും പ്രതാപപൂര്‍ണ്ണമായ ഒരറബി രാജ്യമായി ഇതറിയപ്പെട്ടിരുന്നു.   ഈജിപ്തിലെ അത്തെ പ്രധാന വാണിജ്യ കേന്ദ്രം വടക്കെ അറ്റത്തെ മെഡിറ്ററേനിയന്‍ തീരത്തെ അലക്‌സാന്‍ഡ്രിയയാണ്. അവട് കച്ചവടച്ചരക്കുകള്‍ മധ്യ ധരണ്യാഴിയിലൂടെ റോമിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും എത്തിച്ചേര്‍ന്നിരുന്നു.
ചുരുക്കത്തില്‍ സഹസ്രാബ്ദങ്ങളായി നിലനിന്ന ഈ രൂഢമായ വാണിജ്യ-കച്ചവട ബന്ധമാണ് നാം ഗ്രഹിച്ചിരിക്കേണ്ടത്. പൗരാണിക ചരിത്ര ഗ്രന്ഥങ്ങളിലും ബൈബിളിലുമൊക്കെ ഇക്കാര്യം സുവിദിതമാണ്.  ശംസുല്ലാ ഖാദിരി എഴുതുന്നു: ബൈബിളിലെ പഴയ നിയമത്തിലെ പുസതകങ്ങളില്‍ നിന്നു മനസ്സിലാകുന്നത് ദാവീദ്, ശലോമന്‍ എന്നീ പ്രവാചകന്മാരുടെ കാലത്ത് യിസ്രയേല്യര്‍ (പ്രവിശാലമായ ബിലുദുശ്ശാമിലെ നിവാസികളായ അറബികളും അല്ലാത്തവരും) മലബാറുമായി വ്യാപാര ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്നാണ്.  ശലോമോന്‍ തന്റെ ഭരണകാലത്ത് രണ്ടു കപ്പലോട്ട സംഘങ്ങളെ  ഓഫീരിലേക്കും തര്‍ശീശിലേക്കും  അയച്ചിരന്നു എന്ന് രാജാക്കന്മാര്‍, ദിനവൃത്താന്തം എന്നീ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു.  അവരുടെ ഉദ്ദേശ്യം ആ രാജ്യങ്ങളില്‍ നിന്ന് പൊന്ന്, വെള്ളി, ചന്ദനം, ആനക്കൊമ്പ്, മയില്‍, കുരങ്ങ്  എന്നിവ കയറ്റിക്കൊണ്ട് വരികയായിരുന്നു.  
യൂസുഫ് നബിയെ കിണറ്റിലിട്ട സംഭവവിവരണത്തില്‍ ബൈബിള്‍ പറയുന്നു: അവര്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഗിലയാദില്‍ നിന്നു വരുന്ന ഇസ്മായീല്യരുടെ (അറബികളുടെ)ഒരു യാത്രാ സംഘത്തെ കണ്ടു. അവര്‍ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തിരിക്കവും ഒട്ടകപ്പുറത്ത് കയറ്റി ഈജിപ്തിലേക്ക് പോവുകയായിരുന്നു.  ളുഫാറില്‍ നിന്ന് കച്ചവടച്ചരക്കുകളുമായി കരമാര്‍ഗം ഫലസ്തീന്‍ വഴി അലക്‌സാന്‍ഡ്രിയയിലേക്ക് പോകുന്നവരായിരുന്നു അവര്‍. സുഗന്ധവ്യജ്ഞനങ്ങള്‍ മലബാറിന്റെ വിശിഷ്ട വസ്തുക്കളായിരുന്നുവെന്നത് ചരിത്രത്തില്‍ സുവിദിതമാണല്ലോ. കേരള മുസ്ലിം ഡയറക്ടറിയില്‍ ചരിത്രവിശാരദനായ പി.എ സെയ്തു മുഹമ്മദ് സാഹിബും ഈ കച്ചവട ബന്ധങ്ങള്‍ വിശദമായി പ്രതിപാദിച്ചതായി കാണാം. 
ഈ കച്ചവടച്ചരക്കുകളിലുണ്ടായിരുന്ന കുരുമുളക് ജാഹിലി കാലഘട്ട (പ്രവാചകന് മുമ്പുണ്ടായിരു അജ്ഞാനകാലം)ത്തിലെ അറബികള്‍ക്ക് സുപരിചിതമായിരുന്നു. ബിലാദുല്‍ ഫുല്‍ഫുല്‍ (കുരുമുളകിന്റെ നാട്)എന്നു തന്നെ അവര്‍ കേരളത്തിന് പേരിട്ടു. സുപ്രസിദ്ധ അറബിക്കവി ഇംറുല്‍ ഖൈസിന്റെ കാവ്യത്തില്‍ നിന്നു കറുത്തപൊന്നിന്റെ കീര്‍ത്തി ഗ്രഹിക്കാം. തന്റെ കാമുകിയുടെ നിവാസമില്ലാത്ത ശൂന്യഗ്രഹത്തിന്റെ മുറ്റത്ത് കാണുന്ന മാന്‍കാഷ്ഠത്തെ കുരുമുളകിനോടാണയാള്‍ ഉപമിച്ചിരിക്കുന്നത്.  
തറാബഅ്‌റല്‍  അറാമി ഫീ അറസ്വാതിഹാ
വ ഖീആനിഹാ കഅന്നഹു ഹബ്ബു ഫുല്‍ഫുലി 
ഈ ചരക്കുകള്‍ കയറ്റി അയച്ചിരുന്ന മലബാര്‍ തുറമുഖങ്ങള്‍ ലോകപ്രസിദ്ധമായതും മുന്‍നിരയിലുണ്ടായിരുന്നവയുമാണെന്ന് പലമലയാളികള്‍ക്കുമറിയില്ലെതാണു ഖേദകരം. റോളണ്ട്. ഇ. മില്ലര്‍ എഴുതുന്നു: പ്രാചീന ലോകത്തിന്റെ വ്യാപാര ഭൂപടത്തില്‍ കേരളത്തിന് അതിപ്രധാന സ്ഥാനമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു കേരളതീരത്തെ തുറമുഖമായ മുസിരിസ്(കൊടുങ്ങല്ലൂര്‍). അതേ തീരത്ത് 110 മൈല്‍ തെക്കു മാറി കിടന്ന കൊല്ലം മാത്രമായിരുന്നു ഇന്ത്യയില്‍  തന്നെ അതിന് വെല്ലുവിളി ഉയര്‍ത്തിയത്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമഭൂമിയായിരുന്നു മുസിരിസ്. കിഴക്കുനിന്ന് ചൈനക്കാരും ഈസ്റ്റിന്‍ഡീസ് വ്യാപാരികളും, പടിഞ്ഞാറു നിന്ന് ഫിനീഷ്യരും റോമക്കാരും അറബികളും പേര്‍ഷ്യക്കാരും കിഴക്കനാഫ്രിക്കക്കാരും മറ്റും ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതിനും ഇന്ത്യുയുടെ  വിശിഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനം ഇവിടെ എത്തി. .....(പിന്നീട്) ഈ വാണിജ്യ സംരംഭങ്ങള്‍ക്ക് വമ്പിച്ച പ്രോത്സാഹനം കിട്ടി. മലബാര്‍ തീരവുമായുള്ള വ്യാപാരത്തെക്കുറിച്ച് പ്രാചീന രേഖകളില്‍ സമൃദ്ധമായ പരാമര്‍ശങ്ങളുണ്ട്.  
അറബികളുടെ കച്ചവട-വാണിജ്യ ലോകത്തെ പറ്റി സൂക്ഷ്മമായി വിസ്തൃത പഠനം നടത്തുന്നവര്‍ അത്ഭുതസ്തബ്ധരായിപ്പോകും: ' ലോകവ്യാപാരം നിയന്ത്രിച്ചിരുത് അവരായിരുന്നു എന്നതിന് ഖുര്‍ആനിലും പൂര്‍വവേദങ്ങളിലും ലോകചരിത്രത്തിലും ധാരാളം ദൃഷ്ടാന്തങ്ങള്‍ കാണാം. ചൈന, ശ്രീലങ്ക, ഇന്ത്യ മുതലായ രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ ശേഖരിക്കുക, എന്നിട്ട് കപ്പല്‍ വഴിയായി അറബിക്കടലില്‍ കടന്ന് യമനിലെ  വമ്പിച്ച ഗോഡൗണുകളില്‍ സംഭരിക്കുക, അവിടെ നിന്ന് 2500-3000എണ്ണം വരുന്ന ഒട്ടകങ്ങളുടെ പുറത്ത് കയറ്റിയിട്ട്് സിറിയയിലേക്ക് കൊണ്ടുപോവുക, അവിടങ്ങളിലുള്ള ചരക്കുകള്‍ കേരളത്തിലേക്ക് കൊണ്ടുപോരുക ഇതായിരുന്നു അറബികളുടെ കച്ചവടം. റോമിലെത്തിയ ചരക്കുകള്‍ അവിടെ നിന്ന് അയല്‍ നാടുകളിലേക്ക് (മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍)കൊണ്ടുപോവുകയും ചെയ്തിരുന്നു'.  
അവിഭക്തഭാരതത്തിലെ എന്നല്ല, ലോകത്തെ തന്നെ മുന്‍നിര തുറമുഖങ്ങളായ നേരത്തെ പറഞ്ഞ മുസിരിസും കൊല്ലവും മാത്രമല്ല, കേരള തീരത്തു ത െവേറെയും പ്രധാന തുറമുഖങ്ങളുണ്ടായിരുന്നു. ചാലിയം, പന്തലായനി(കൊയിലാണ്ടി), തലശ്ശേരി, കാപ്പാട് മുതലായവ അവയില്‍ പ്രഥമഗണനീയമാണ്. മില്ലറുടെ വാക്കുകള്‍ കാണുക: '' കോഴിക്കോടിന്റെ ഉദയത്തിന് മുമ്പ് മുസിരിസും കൊങ്കണ്‍ തീരത്തിനുമിടയിലെ പ്രധാന തുറമുഖമായിരുന്നു പന്തലായനി കൊല്ലം. സഞ്ചാരികള്‍ ഈ തുറമുഖത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട് ''. പന്തലായനി കോഴിക്കോടിന് 13 മൈല്‍ വടക്കുള്ള ഇന്നത്തെ കൊയിലാണ്ടിയാണ്. 
കച്ചവടത്തിനായി മലബാറില്‍ വരാറുണ്ടായിരുന്ന യഹൂദരും അവരുടെ ബന്ധുമിത്രാദികളും മലബാറിലേക്ക് കുടിയേറിപ്പാര്‍പ്പിനായി പോുന്ന. അവര്‍ ഇവിടെ വന്ന് ചാലിയം എന്നും ശിങ്കലി(കൊടുങ്ങല്ലൂര്‍)എന്നും പേരുള്ള രണ്ട് നഗരങ്ങളിലായി പാര്‍പ്പുറപ്പിക്കുകയും ചെയ്തു.  
ചാലിയത്തിന്റെ മികവ് ഇബ്‌നു ബത്വൂത്തയും ശരിവെച്ചിട്ടുണ്ട്: '' പിന്നെ ഞാന്‍ ചാലിയത്തേക്ക് പോയി. അതിസുന്ദര നഗരങ്ങളിലൊന്നാണത്. വസ്ത്രനിര്‍മാണത്തിന്റെ നാടാണത്. അവ അന്നാട്ടിന്റെ പേരില്‍ തന്നെയാണ് പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളതും. ഏറെ നാള്‍ ഞാനവിടെ കഴിച്ചുകൂട്ടുകയുണ്ടായി''. 
ചുരുക്കത്തില്‍ ലോകവ്യാപാരത്തിന്റെ കുത്തകക്കാരായിരുന്നു അറബികള്‍. ഇന്നത്തെ പോലെ ദ്രുത സഞ്ചാരത്തിന് സൗകര്യങ്ങളില്ലത്തതിനാല്‍ ചെെന്നത്തുന്ന പലേടത്തും മാസങ്ങളും വര്‍ഷങ്ങളും അവര്‍ കഴിച്ചുകൂട്ടി. സ്വാഭാവികമായി മലബാറിലും അവര്‍ സ്വന്തക്കാരായി.കച്ചവട വാണിജ്യ മേഖലയിലെ ഈ കുഞ്ചികപ്പട്ടം അല്ലാഹു അവര്‍ക്ക് നല്‍കിയ അമൂല്യാനുഗ്രഹമായിരുന്നു. ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍, ഹിജ്‌റക്ക് മുമ്പു തന്നെ, അല്ലാഹു ഇതവരെ അനുസ്മരിപ്പിക്കുകയും അതിനു കൃതജ്ഞതയായി അവനെ മാത്രം ആരാധിക്കണമെന്ന് ഖുറൈശിനെ ഉദ്‌ബോധിപ്പിക്കുകയുമുണ്ടായി.  
ശൈത്യകാലത്ത് യമനിലേക്കും ഉഷ്ണ കാലത്ത് സിറിയയിലേക്കും അവര്‍ കച്ചവട യാത്രകള്‍ നടത്തിയിരുന്നു എന്ന് ഈ സൂറയുടെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകളായ പണ്ഡിതന്മാര്‍ ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങളും കറിമസാല പദാര്‍ത്ഥങ്ങളും (സ്‌പൈസസ്) കൊണ്ടുവരാനായിരുന്നു ഇത് എന്ന് സ്പഷ്ടമായിത്തന്നെ ചില വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയതായി കാണാം.  
മലബാറിലെയും കേരളത്തിലെയും അക്കാലത്തെ അറബി സാന്നിധ്യവും അതിന്റെ സാമൂഹിക ചിത്രവും കുറേകൂടി വ്യക്തമായി റോളണ്ട് മില്ലര്‍ വരച്ചിടുന്നുണ്ട്: ''കേരള തീരം അറബികളുടെ പ്രഥമവും പ്രധാനവുമായ സങ്കേതമാകുന്നത് സ്വാഭാവികമായിരുന്നു. ഏറ്റവും അടുത്ത വിശ്രമ സങ്കേതം മാത്രമായിരുന്നില്ല അത്. കറുത്ത പൊന്നായ കുരുമുളകിന്റെയും മറ്റു വിലപ്പെട്ട ഉത്പങ്ങളുടെയും സ്രോതസ്സുമായിരുന്നു. മറ്റു ദേശങ്ങളില്‍ നിന്നുള്ള വ്യാപാരികളെയും നാവികരെയും സ്വീകരിച്ചത് പോലെ തദ്ദേശീയരായ ഹിന്ദുക്കള്‍ അറബികളെയും ഊഷ്മളമായി സ്വാഗതം ചെയ്തു. അറബികളാവട്ടെ, തിരികെ അനാക്രമണ നയം പിന്തുടരുകയും ചെയ്തു. അങ്ങനെ പ്രവാചകന്റെ കാലത്ത് അറേബ്യക്കും കേരളത്തിനുമിടയില്‍ വന്നും പോയിക്കൊണ്ടുമിരുന്ന അറബികളുണ്ടായിരുന്നു. അവരില്‍ ചിലര്‍ പ്രധാന തുറമുഖ നഗരങ്ങളില്‍ സ്ഥിരവാസമുറപ്പിക്കുകയും തദ്ദേശീയരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഹിജാസ്(ഇവിടെയാണ് മക്കയും മദീനയും എന്നോര്‍ക്കുക)ഒമാന്‍, ബഹ്‌റൈന്‍ എിവിടങ്ങളില്‍ നിാന്നണ്  ഈ അറബികളില്‍ ചിലര്‍ വന്നതെങ്കിലും യമനില്‍ നിന്നും ഹളര്‍മൗതില്‍ നിന്നും  വന്നവരായിരുന്നു മുഖ്യം''. 
നിരന്തരമായി അറബികള്‍ മലബാറിലേക്ക്  വന്നിരുന്നുവെന്ന്, ഇതുപോലെ നിരവധി ചരിത്ര രേഖകളില്‍ കാണാം. ഈജിപ്ഷ്യന്‍/ഗ്രീക്ക് കപ്പലുകള്‍ കൂടെക്കൂടെ  മുസിരിസില്‍ വരാറുണ്ടെന്നാണ് ഇളംകുളം കുഞ്ഞന്‍ പിള്ള രേഖപ്പെടുത്തുത് . ശ്രദ്ധേയമായ മറ്റൊരു കാര്യം, അറബികള്‍ ഇങ്ങോട്ട് വരിക മാത്രമല്ല കേരളീയര്‍ അങ്ങോട്ട് പോയിരുന്നു എന്നതാണ്. മാസങ്ങളോളം ഇവിടെ താമസിക്കുകയും ജനങ്ങളുമായി ഇടപഴകുകയും ആദാന-പ്രദാനങ്ങളിലൂടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സത്യസന്ധമായ ജീവിതം നയിക്കുകയും വൈവാഹികബന്ധത്തില്‍ വരെ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും സമൂഹത്തിലെ ഒരംഗമായി മാറിക്കഴിഞ്ഞിരിക്കും. ഇവര്‍ അറേബ്യയിലേക്കും മറ്റും തിരിച്ചുപോകുമ്പോള്‍ സുഹൃത്തുക്കളോ സഹായികളോ ബന്ധുക്കളോ ഭൃത്യരോ സഹകാരികളോ ജീവിതപങ്കാളികളോ ഒക്കെയായി പലരെയും കൂടെ കൊണ്ടുപോകും. സുഗ്രാഹ്യമായൊരു വസ്തുതയാണത്.
അധുനാതന  കേരളീയ സമൂഹം തെന്നയാണിതിന് ഒന്നാം തരം ഉദാഹരണം. സുമാര്‍ നാലുപതിറ്റാണ്ട് മുമ്പാണ് നാം അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയത്. അതിന് മുമ്പ് അവിടെയുള്ള അറബികള്‍ ഇങ്ങോട്ട് വരാറുണ്ടായിരുില്ല. എന്നാല്‍ ഈ ചുരുങ്ങിയ കാലയളവില്‍ എത്രയെത്ര അറബികള്‍ വന്നു, പോയി, എത്ര പേര്‍ ഇവിടെ നിന്ന് വിവാഹം ചെയ്തു! ബിനാമികളുടെ പേരില്‍ വീടും പറമ്പും വരെ ഉണ്ടാക്കി! മലയാളം സംസാരിക്കുന്ന അറബി പൗരന്മാര്‍ വരെയുണ്ടായി. മനുഷ്യരുടെ ഇടപഴക്കങ്ങളും കൂട്ടുജീവിതങ്ങളും രൂഢസൗഹൃദങ്ങളും കലാശിക്കുക ഇങ്ങനെയായിരിക്കും. ഏതാനും വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റങ്ങളാണ് ഇതെങ്കില്‍ നൂറ്റാണ്ടുകള്‍ തുടര്‍ന്നുവരുന്ന ബന്ധങ്ങളിലൂടെ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങളും സുന്ദരചിത്രങ്ങളും വിവരണാതീതമായിരിക്കും. 
ചുരുക്കത്തില്‍ എണ്ണത്തില്‍ കുറവാണെങ്കിലും മലയാളികള്‍ അറേബ്യയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രകളും കുടിയേറ്റങ്ങളും നടത്തിയിട്ടുണ്ട്.  ചില ചരിത്രകാരന്മാര്‍ അക്കാര്യം പരാമര്‍ശിച്ചതായും കാണാം. മലയാളിയുണ്ടായ ഏറ്റവും പഴക്കം ചെന്ന യാത്രകള്‍ ഈ ഗണത്തില്‍ പെട്ടവയായരിക്കും. 
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേരളത്തിന്റെ ചരിത്രം ഇപ്പോള്‍ നമുക്ക് സാമാന്യം വ്യക്തമായി ഗ്രഹിക്കാം. സനാതന ധര്‍മത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഹൈന്ദവ സുഹൃത്തുക്കള്‍, മധ്യപൗരസ്ത്യ ദേശത്തു നിന്ന് അതിഥികളായെത്തിയ ജൂതമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഭക്തരായ അനുയായികള്‍.... പ്രശാന്തസുന്ദരമായ കേരളീയാന്തരീക്ഷം. അവിടേക്ക് പുതിയ മതം പുല്‍കിക്കൊണ്ട് പഴയ അറബിക്കച്ചവടക്കാര്‍ വരികയാണ്. കഴിഞ്ഞ ആഗമനത്തില്‍ മുശ്‌രിക്കുകളായിരുവര്‍ ഇപ്രാവശ്യം ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നുവെന്നു മാത്രം. തദ്ദേശിയരായ ഹൈന്ദവര്‍ അവരെയും സഹര്‍ഷം സ്വാഗതം ചെയ്തു. അനാക്രമണ നയമായിരുന്നു അറബികളുടേത് എന്ന മുകളിലുദ്ധരിച്ച മല്ലറുടെ വാക്കുകള്‍ മറക്കാതിരിക്കുക.
പ്രവാചക തിരുമേനിയെ കണ്ട് ശഹാദത്ത്കലിമ ചൊല്ലി പുരാതന ജാഹിലീയ്യത്തിന്റെ ദുര്‍നടപടികളും ദുരാചാരങ്ങളും വലിച്ചെറിഞ്ഞ്, സത്യത്തിന്റെയും നീതിയുടെയും നേര്‍മാര്‍ഗത്തിന്റെയും അനുഗ്രഹീതാധ്യാപനങ്ങള്‍ മുറുകെ പിടിച്ച് പുതിയ മനുഷ്യരായി പായക്കപ്പലുകളില്‍ കച്ചവടച്ചരക്കുകളുമായി, സ്വഹാബി എന്ന പുണ്യ പദവിയുമായി വന്നവര്‍ നിസ്‌കരിക്കുന്നു, നോമ്പനുഷ്ഠിക്കുന്നു, സകാത് കൊടുക്കുന്നു, സലാം പറയുന്നു, സല്‍സ്വഭാവവും സദാചാരവും സമസൃഷ്ടി സ്‌നേഹവും പുലര്‍ത്തുന്നു- ആരെയാണ് ഇത് ഹഠാദാകര്‍ഷിക്കാതിരിക്കുക? കാഴ്ചക്കാരിലിത് ജിജ്ഞാസയുണര്‍ത്തുകില്ലേ?  അന്വേഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും സംശയങ്ങള്‍ക്ക് നിവാരണവും അവരില്‍ നിന്നുണ്ടാകില്ലേ? ഇങ്ങനെയാണ് പ്രവാചകന്റെ കാലത്തു തന്നെ ഇസ്ലാമിന്റെ സന്ദേശം കേരളക്കരയിലെത്തിയെന്ന് പറയുന്നത്. 
ഇത് കേവലം അനുമാനവും കണക്കുകൂട്ടലുമല്ല, ചരിത്രകാരന്മാരുടെ വിലയിരുത്തലാണെന്ന് കൂടി മനസ്സിലാക്കണം. പി.എ സെയ്ദ് മുഹമ്മദ് സാഹിബ് കേരള മുസ്ലിം ഡയറക്ടറിയില്‍ ഇത് സംബന്ധിച്ച് വിസ്തൃതമായി  സംസാരിച്ചിട്ടുണ്ട്. ഇസ്ലാം മതത്തിന്റെ കേവലാഗമമല്ല, പ്രചാരണം തന്നെ പ്രവാചകന്റെ കാലഘ'ത്തില്‍ ആരംഭിച്ചിട്ടുണ്ടൊണ് അദ്ദേഹത്തിന്റെ ഭാഷ്യം . മില്ലറുടെ വാക്കുകള്‍ അതീവ ശ്രദ്ധേയമാണ്:
  ഈ അറബികളായിരുന്നു 'മാപ്പിളമാരുടെ പിതാമഹന്മാര്‍'. ഇസ്ലാമിന് മുമ്പുള്ള വ്യാപാരികള്‍ എന്ന നിലയില്‍ അവര്‍ സൗഹൃദാന്തരീക്ഷം പ്രദാനം ചെയ്ത് ഇസ്ലാമിന്റെ വരവ് സുഗമമാക്കുകയും മുസ്ലിംകള്‍ എന്ന നിലയില്‍ ആ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. സുനിശ്ചിതമായ തെളിവുകളില്ലെങ്കിലും, ഈ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ജൂതമതത്തിന്റെയും ക്രിസ്തു മതത്തിന്റെയും പാത പിന്തുടര്‍ന്ന് ആദിമകാലം മുതല്‍ക്കേ ഇസ്ലാം കേരളത്തില്‍ വന്നുചേര്‍ന്നെന്ന് അനുമാനിക്കാവുതാണ്...അതുകൊണ്ട് പ്രവാചകന്‍ തന്റെ ദൗത്യം പ്രഖ്യാപിച്ച്  ഏതാനും വര്‍ഷങ്ങള്‍ക്കകം ഇസ്ലാം കടന്നുവന്നു എ ഖുറൈശഇയുടെ വീക്ഷണം  സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും ശക്തമായ പരിഗണനക്കു യോഗ്യവുമാണ്.
മലബാറിലെ സാമൂഹിക ജീവിതക്രമങ്ങളിലും അറേബ്യന്‍ പരിവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സാര്‍വത്രിക സ്വാധീനം ചെലുത്തിയിരുന്നു എന്നു കൂടി ചരിത്രരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പി.എ സെയ്ദ് മുഹമ്മദ് സമര്‍ത്ഥിക്കുുണ്ട്. അദ്ദേഹത്തിന്റെ വരികള്‍ കാണുക:
കോഴിക്കോട്, തലശ്ശേരി, പന്തലായനി, കണ്ണൂര്‍, ചാലിയം മുതലായ സ്ഥലങ്ങളില്‍ ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ (620) തന്നെ ബഗ്ദാദിലെയും സഫാറിലെയും മാതൃകയിലുള്ള വീടുകളും പാതകളുമുണ്ടായിരുന്നു. അത്തെ പട്ടണപരിഷ്‌കരണത്തില്‍ പ്രാധാന്യം നല്‍കിയിരുന്നത് വിദേശ മാതൃകക്കാണ്. മുസ്ലിം വര്‍ത്തക പ്രമാണിമാരില്‍ ചിലരാണ് കെട്ടിട നിര്‍മാണത്തിലും പാതകള്‍ വെട്ടിത്തെളിക്കുന്നതിലും മുന്‍കൈയ്യെടുത്തിരുന്നത്. കേരളത്തിലെ വ്യവസായത്തിലും രാജ്യപരിഷ്‌കാരത്തിലും അറേബ്യക്കാര്‍ വളരെ സ്വാധീനം ചെലുത്തിയതായിക്കാണാം .
മറ്റൊരിടത്ത് ഇദ്ദേഹം രേഖപ്പെടുത്തുന്നു: ''പ്രവാചകന്റെ കാലത്തു തന്നെ കേരളക്കരയില്‍ ഇസ്ലാം മതം പ്രചരിച്ചിരുന്നവെന്നും അതിനു മുമ്പ് തന്നെ കേരളം അറബികളുമായി വ്യാപാരബന്ധം പുലര്‍ത്തിപ്പോന്നിരുന്നുവെന്നും ബഗ്ദാദില്‍ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലി അല്‍ ത്വബരി എന്ന പ്രശസ്ത ചരിത്ര പണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്'' .
കേരളത്തിന്റെ ഇസ്ലാമികാവിര്‍ഭാവ ചരിത്രത്തെപ്പറ്റി ഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചന്ദ്രന്‍ പിളര്‍ന്നതായി ചേരമാന്‍ പെരുമാള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായത് അല്ലെങ്കില്‍ നേരില്‍ കണ്ടത്, തുടര്‍ന്ന് അദ്ദേഹം അറബിവ്യാപാരികളൊന്നിച്ച് മക്കയിലേക്ക് പോയത്, മാലിക് ദീനാറിന്റെയും സംഘത്തിന്റെയും ആഗമം, അവര്‍ വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മിച്ചത്, പെരുമാള്‍ മടക്കയാത്രയില്‍ ശിഹറിലോ, മുകല്ലയിലോ വെച്ച് മരിച്ചത്  ്, അദ്ദേഹത്തിന്റെ മരണാനന്തരം കത്തുമായി അറബികള്‍ കേരളത്തിലേക്ക് വന്നത്, തുഹ്ഫത്തുല്‍ മുജാഹിദീന്റെ പ്രതിപാദനങ്ങള്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ അഭിപ്രായ ഐക്യമില്ലാതെ ഉദ്ധരിക്കപ്പെട്ടു വരുന്നതാണ്; പലതിനും പ്രാമാണികമോ ചരിത്രപരമോ ആയ പിന്തുണയില്ല. അവയത്രയും നാമിവിടെ വിട്ടുകളയുകയാണ്. അത്തരം പ്രതിപാദനങ്ങള്‍ക്ക് മറ്റൊരു നീണ്ട അധ്യായം വേണ്ടിവരും.
മാലിക് ദീനാര്‍/ മാലിക് ബ്‌നു ദീനാര്‍ എന്ന സ്വഹാബിയും സംഘവും വന്നു എന്ന ചരിത്രമാകെട്ട  നിലവിലുള്ളതും ലഭ്യമായതുമായ പ്രമാണങ്ങള്‍ക്കെതിരാണ്. ആദിമ ഹിജ്‌രി നൂറ്റാണ്ടുകാരുടെ ജീവചരിത്രങ്ങള്‍ നിരവധി ബഹുവാള്യ ഗ്രന്ഥങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയിലൊന്നിലെങ്കിലും ആ പേരിലുള്ള സ്വഹാബിയെ കണ്ടുപിടിക്കാനായിട്ടില്ല. പ്രത്യുത, കണ്ടെത്താന്‍ കഴിയുന്ന മാലിക്ബ്‌നു ദീനാറാകെട്ട ഹിജ്‌റ 127നു ശേഷം ബസ്വറയില്‍ മരണപ്പെട്ട താബിഇയായ പുണ്യപുരുഷനാണ്. ഇതിന് മറുപടിയെന്നോണം ചിലര്‍ പറഞ്ഞത്, ഒിലധികം മാലിക്ബ്‌നു ദീനാറുമാര്‍ ഉണ്ടായിരുന്നുവെന്നും അവരില്‍ ഒരാള്‍ സ്വഹാബിയാണെന്നുമാണ്. എാല്‍,ഒട്ടേറെ ചരിത്ര(അസ്മാഉര്‍രിജാല്‍/ ത്വബഖാത്ത്) ഗ്രന്ഥങ്ങളിലൂടെ പരിചയപ്പെടുത്തപ്പെട്ട പരസഹസ്രം സ്വഹാബികളില്‍ ഒരാളെങ്കിലും അങ്ങനെയുള്ളതായി തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ആ വാദം നില നില്‍ക്കുതല്ല, തീര്‍ത്തും ബാലിശമാണ്. ഹിജ്‌റ ആദ്യ നൂറ്റാണ്ടിന് ശേഷമാണ് മാലികുബ്‌നു ദീനാറും സംഘവും കേരളത്തില്‍ മതപ്രബോധ പ്രവര്‍ത്തനങ്ങള്‍ക്കായി വന്നത് എന്ന ഒരു വിഭാഗം ചരിത്ര പണ്ഡിതരുടെ അഭിപ്രായവും അനുസ്മരിക്കുക. വിശുദ്ധ ഇസ്ലാം നബി തിരുമേനി (സ) യുടെ കാലത്തു തന്നെ കേരളത്തിലെത്തിയിട്ടുണ്ടെന്ന് ഗ്രഹിക്കാന്‍ നാമുദ്ധരിച്ച തെളിവുകള്‍ തന്നെ ധാരാളമാണല്ലോ. (ഏറ്റവും അഭിജ്ഞന്‍ അല്ലാഹു മാത്രം).
(Thelitcham Monthly)

Post a Comment

Previous Post Next Post