ഇസ്‌ലാഹുല്‍ ഉലും അറബിക് കോളേജിന്റെ പഴയ രൂപം
വാഴക്കാട് ദാറുല്‍ ഉലും മദ്‌റസ ഇതില്‍ ഓം സ്ഥാനത്തു നില്‍ക്കുന്നു. 1871 ല്‍ തന്മിയത്തുല്‍ ഉലൂം എ പേരിലാണ് ഇതിന് തുടക്കം കുറിച്ചത്.ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കു ശേഷം 1909 ല്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സദര്‍ മുദരിസായി സ്ഥാനമേറ്റതോടെ ദാറുല്‍ ഉലൂം എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഇന്നും  പ്രൗഢിയോടെ നിലനില്‍ക്കുന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലും  1924 ലാണ് സ്ഥാപിതമായത്.പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്.
1916ല്‍ സ്ഥാപിതമായ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം പിന്നീട് 1950 കളില്‍ ഉന്നത സ്ഥാപനമായി മാറി.
1959 ജനുവരി 18-ന് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടു.വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പല്‍ ശൈഖ് ആദം ഹസ്രത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.കെ. അബ്ദുല്ല മു്സ്ലിയാരായിരുു പ്രഥമ പ്രിന്‍സിപ്പല്‍.
1961ല്‍ ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സുന്ന അറബിക് കോളേജ് സ്ഥാപിതമായി.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അനുയോജ്യമായ സ്ഥാപനം എന്ന ഉദ്ദേശ്യത്തോടെ 1963ല്‍ സമസ്ത കേരള ജംഇയ്യുല്‍ ഉലമയുടെ കീഴില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് നിലവില്‍ വരുന്നത്.
1969-ല്‍ പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് സ്ഥാപിക്കപ്പെട്ടു.
1971-ല്‍ ഉത്തര മലബാറില്‍ ജാമിഅ സഅദിയ്യ സ്ഥാപിതമായി.
1972 ല്‍ കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ചീക്കിലോട്ട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ റഹ്മാനിയ്യ അറബിക് കോളേജ്
1975ല്‍ വാഴക്കാട് പഞ്ചായത്ത് സുന്നി യുവജന സംഘത്തിനു കീഴില്‍ എടവണ്ണപ്പാറ ടൗണ്‍ മസ്ജിദ് കേന്ദ്രീകരിച്ച് റശീദിയ്യ അറബിക് കോളേജിന് തുടക്കം കുറിച്ചു.
1976-ല്‍ നന്തിയില്‍ മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നന്തി ദാറുസ്സലാം സ്ഥാപിക്കപ്പെട്ടു.
1978-ല്‍ കാരന്തൂര്‍ മര്‍കസും സ്ഥാപിതമായി.
1983-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി ദാറുല്‍ ഹുദാക്ക് ശിലയിട്ടു.
1984-ല്‍ സമസ്ത മലപ്പുറം ജില്ലാ കമ്മറ്റിക്കു കീഴില്‍ വളാഞ്ചേരി മര്‍കസ് സ്ഥാപിതമായി.

Post a Comment

Previous Post Next Post