കേരളീയ മുസ്‌ലിം പൈതൃക നിര്‍മിതിയില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച നിരവധി പണ്ഡിത തറവാടുകളുണ്ട്. അക്കൂട്ടത്തില്‍ പ്രസിദ്ധമാണ് ഓടക്കല്‍. ഇതര കുടുംബങ്ങളെ പോലെ തന്നെ യമനീ പാരമ്പര്യവും പൊന്നാനി മഖ്ദൂമുമാരുമായുള്ള കുടുംബബന്ധവുമാണ് ഈ തറവാടിന്റേയും ആത്മീയവും ബൗദ്ധികവുമായ മുേറ്റത്തില്‍ മുഖ്യപങ്കുവഹിച്ചത്. 
ശ്രദ്ധേയ രചനകളോ മറ്റോ ഇല്ലാതെ തന്നെ ഓടക്കല്‍ കുടുംബത്തിന് ഈ ഔന്നിത്യം നേടിക്കൊടുത്തത് മേല്‍ പ്രസ്തുത പാരമ്പര്യം തെന്നയാണ്. യമനില്‍ നിന്നും കടന്നു വന്ന് പൊന്നാനിയിലൂടെ വളര്‍ന്നാണ് ഓടക്കല്‍ കുടുംബം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു പന്തലിച്ചത്.
ജീവിതവിശുദ്ധിയും സൂക്ഷ്മതയുമുള്ള അനവധി ഖാളിമാര്‍ക്കും രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയ വിജ്ഞാന പ്രകാശം നൂറുകണക്കിന് ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ആവേശം കണ്ടെത്തിയ മുദര്‌രിസുമാര്‍ക്കും ഈ കുടുംബം ജന്മം നല്‍കി. 
കേരളത്തിലെ പ്രമുഖ മതസംഘടനകളുടേയും അമരത്തിരുിരുന്ന പലരും ഓടക്കല്‍ പണ്ഡിത മഹത്തുക്കളുടെ ശിഷ്യകണങ്ങളാണെന്നതു തന്നെ അവര്‍ ഇവിടെ ബാക്കിവെച്ച അമൂല്യ ശേഷിപ്പുകളിലേക്ക് വിരല്‍ ചുണ്ടുന്നു. കേരളത്തില്‍ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, മറ്റത്തൂര്‍ അങ്ങാടി, മുനമ്പത്ത്, തിരൂര്‍, വേങ്ങര, ഊരകം, കുഴിപ്പുറം, ഒതുക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇുന്നം നിലനില്‍ക്കുന്ന കുടുംബത്തിന്റെ പിന്മുറക്കാര് അധ്യപകരും ഗവേഷകരും പ്രമുഖ സംഘടനകളുടെ നേതാക്കളായി വിവിധ മേഖലയില്‍ സാനിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം

ഹിജ്‌റ വര്‍ഷം പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യമനില്‍ നിന്ന് പൊന്നാനിയിലെത്തിയ പണ്ഡിത പ്രമുഖനും സൂഫിവര്യനുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ അദനിയിലില്‍ നിന്നാണ് ഓടക്കലിന്റെ ചരിത്രം ആരംഭിക്കുത്. 


ശൈഖ് അബ്ദുറഹ്മാന്‍ അല്‍ അദനി

മതപ്രബോധനവും വിജ്ഞാനപ്രചരണവും ലക്ഷ്യമാക്കിയാണ് ശൈഖ് അദനി കേരളത്തിലേക്ക് വരുന്നത്.വിജ്ഞാന മേഖലയിലുണ്ടായിരു വാജ്ഞ അദ്ദേഹത്തിന് പൊന്നാനിയിലെ മഖ്ദൂം കുടുംബവുമായും പണ്ഡിത കാരണവന്മാരുമായും അടുത്ത ബന്ധത്തിലാകാന്‍ വഴിയൊരുക്കി. ശൈഖ് അദനിയുടെ സ്വഭാവത്തിലും വിജ്ഞാനതൃഷ്ണയിലും പൂര്‍ണ്ണ മതിപ്പു തോന്നിയ മഖ്ദൂം തന്റെ പുത്രിയെ അദനിയുടെ ജീവിത പങ്കാളിയായി നിശ്ചയിച്ചു കൊടുത്താണ് ആദരിച്ചത്. 

സന്തോഷകരമായ ആ ദാമ്പത്യ ജീവിതം അല്‍പ്പം വര്‍ഷങ്ങള്‍ മാത്രമേ നിലനിന്നുള്ളൂ. മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ജീവിതം സമര്‍പ്പിച്ച ശൈഖ് അദനി(റ) പ്രബോധനാവശ്യാര്‍ത്ഥം നാടുവിട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെ'തായി കാണുന്നില്ല.

യാത്ര പുറപ്പെടും മുന്‍പ് സഹധര്‍മ്മിണിക്ക് നല്‍കിയ വസ്വിയ്യത്തില്‍ പ്രധാനപ്പെട്ടത് ഗര്‍ഭത്തിലുള്ള കുഞ്ഞ് ആണാണെങ്കില്‍ അലി ഹസന്‍ എന്നും പെണ്ണാണെങ്കില്‍ ഫാത്വിമ എന്നും പേരുവെക്കണമൊയിരുന്നു.

അലി ഹസന്‍ ബിന്‍ അല്‍ അദനി

ഹിജ്‌റ വര്‍ഷം 1050 ല്‍ പൊന്നാനിയിലെ ഒറ്റകത്ത് വീട്ടിലാണ് ശൈഖ് അലി ഹസന്‍ ബിന്‍ അല്‍ അദനി ജനിക്കുന്നത്. ശൈഖ് അല്‍ അദനിക്ക് ജനിച്ച കുഞ്ഞ് ആണായിരുന്നതിനാല്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതു പ്രകാരം അലി ഹസന്‍ എ നാമം നല്‍കപ്പെടുകയായിരുു.

പിതാവ് ഇല്ലാതിരുന്നതിനാല്‍ മാതാവിന്റേയും അമ്മാവന്മാരുടേയും സംരക്ഷണത്തിലാണ് അലിഹസന്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും ജ്ഞാനതൃഷ്ണയും പ്രകടമാക്കിയ അലി ഹസന്‍ മലബാറിന്റെ മക്കയിലെ വിജ്ഞാന ദീപത്തില്‍ അലിഞ്ഞു ചേരുകയായിരുന്നു. 

പൊന്നാനി കേന്ദ്രീകരിച്ച് അധ്യാപനം നടത്തിയിരു ശൈഖ് ഉസ്മാന്‍ മഖ്ദൂം, അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂം തുടങ്ങിയ പണ്ഡിത ജ്യേതിസ്സുകളില്‍ നന്നി് അദ്ദേഹം വിജ്ഞാനത്തിന്റെ മധു നുകര്‍ന്നു.

ചെറു പ്രായത്തില്‍ തന്നെ അത്ഭുതകരമായ പ്രതിഭാധനത്വം പ്രകടമാക്കിയ അലി ഹസന്‍ മുസ്‌ലിയാരുടെ ഖ്യാതി സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ചു.

ഓടക്കല്‍ തറവാട്

വിജ്ഞാന പ്രഭ കൊണ്ട് പ്രസിദ്ധനായ അലി ഹസന്‍ മുസ്‌ലിയാരെ തേടി പല നാട്ടുകാരും പൊന്നാനിയിലെത്താറുണ്ടായിരുന്നു. തിരൂരങ്ങാടിക്കാരുടെ ആവശ്യ പ്രകാരം അദ്ദേഹം പൊന്നാനിയില്‍ നിന്നും അങ്ങോട്ടു യാത്രയാവുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു.

തിരൂരങ്ങാടിയില്‍ ഖാളിയായി സ്ഥാനമേറ്റ അലി ഹസന്‍ മുസ്‌ലിയാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് എതിര്‍വശമുള്ള ഓടക്കല്‍ പറമ്പിലേക്ക് താമസം മാറിയതോടെയാണ് ഈ മഖ്ദൂം കുടുംബത്തിന് ഓടക്കല്‍ കുടുംബമെന്ന പേര് ലഭിച്ചു തുടങ്ങുന്നത്.

ഹിജ്‌റ 1132ലാണ് അലിഹസന്‍ മുസ്‌ലിയാര്‍ വഫാത്താകുത്. തിരൂരങ്ങാടിപള്ളിയുടെ ചാരത്തു തെന്നയാണ് മഹാന്റെ ഖബ്‌റ് സ്ഥിതി ചെയ്യുന്നതും. അലി ഹസന്‍ മുസ്‌ലിയാര്‍ക്ക് ജനം വകവെച്ച് നല്‍കിയ അംഗീകാരം തലമുറകളിലേക്ക് പ്രസരണം ചെയ്യപ്പെടുകയായിരുന്നു.

മലപ്പുറം ജില്ലയുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നും നാട്ടുകാരണവന്മാരും പ്രമാണികളും ഖാളിസ്ഥാനമേറ്റെടുക്കണമെന്ന ആവശ്യവുമായി ഓടക്കല്‍ പണ്ഡിതശ്രേഷ്ടരെ തേടിയെത്തി. പലരും ക്ഷണം സ്വീകരിച്ച് വ്യത്യസ്ത ദേശങ്ങളിലേക്ക് യാത്രയായി. തങ്ങളുടെ ക്ഷണപ്രകാരം വന്ന ഖാളിമാര്‍ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം കൂടി ഓരോ മഹല്ലുകാരും ഒരുക്കിക്കൊടുത്തു.താനൂരില്‍ നിന്ന് വിവാഹം ചെയ്ത അലിഹസന്‍ മുസ്‌ലിയാര്‍ക്ക് നാല് ആമക്കള്‍ ജനിച്ചു.



ഓടക്കല്‍അഹ്മദ് മുസ്‌ലിയാര്‍

ഹി.1078ലാണ് അലി ഹസന്‍ മുസ്‌ലിയാരുടെ മകനായി ഓടക്കല്‍ അഹ്മദ് മുസ്ലിയാര്‍ ജനിക്കുന്നത്.മാതാവിന്റെ സ്വദേശമായ താനൂരില്‍ ജനിച്ച ഇദ്ദേഹം വഴിയാണ് ഓടക്കല്‍ താനൂര്‍ ശാഖ രൂപം കൊള്ളുത്.

പൂര്‍വ്വികന്മാരെ പോലെ തന്നെ പൊന്നാനിയിലേക്ക് ഉപരിപഠനത്തിനു പോയ അഹ്മദ് മുസ്‌ലിയാര്‍ വിവാഹം ചെയ്തത്പിതാവിന്റെ കുടുംബത്തില്‍ നിന്നാണ്. ഹി.1178ല്‍ വഫാത്തായ അദ്ദേഹംതാനൂരില്‍ ത െഅന്ത്യവിശ്രമം കൊള്ളുന്നു.

അഹ്മദ് മുസ്‌ലിയാരുടെ സന്താനങ്ങളായ ശൈഖ് അലിഹസന്‍, ശൈഖ് അബ്ദുറഹ്മാന്‍ എിവരുടെ പരമ്പരയിലാണ് ഇന്നറിയപ്പെടുന്ന ഓടക്കല്‍ കുടുംബശാഖകള്‍ രൂപപ്പെട്ടത്.

മറ്റത്തൂര്‍ അങ്ങാടി ശാഖയുടെ പിതാവാണ് അലിഹസന്‍ രണ്ടാമന്‍ എന്ന വിശ്രുതനായ അലിഹസന്‍ ബ്ന്‍ അഹ്മദ്. പ്രാഥമിക വിദ്യഭ്യാസം പിതാവില്‍ നിന്ന് തന്നെ പൂര്‍ത്തീകരിച്ച അദ്ദേഹം അവരുടെ വഴിയേ പൊന്നാനിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. കര്‍മ്മശാസ്ത്രത്തില്‍ അറിയപ്പെ' പണ്ഡിതനായി അദ്ദേഹം വളര്‍ന്നു. ഉടനെ മറ്റത്തൂര്‍ ഖാളിയായി നിയമിതനായി. അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാനായി വീട് സജ്ജീകരിക്കപ്പെട്ടു. അലിഹസന്‍ മുസ്‌ലിയാരുടെ പുത്രരില്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മറ്റത്തൂരുംഅഹ്മദ് മുസ്‌ലിയാര്‍ കൊണ്ടോ'ിയിലും അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ താനൂരിലുംഖാളിമാരായി.

കെട്ടു ബന്ധത്തിലൂടെയാണ് മിക്ക പ്രദേശങ്ങളിലേക്കും ഓടക്കല്‍ കുടുംബം പറിച്ചു നടപ്പെ'ത്.
ഊരകം നെല്ലിപ്പറമ്പിലും ഒതുക്കുങ്ങല്‍ കുഴിപ്പുറത്തും അവരെത്തിയത് അങ്ങനെത്തന്നെ. അഗാധജ്ഞാനിയും സൂഫിവര്യനും ഉമര്‍ ഖാളിയുടെയും മമ്പുറം തങ്ങളുടെയും ശിഷ്യനുമായിരു കുഞ്ഞഹമ്മദ് മുസ്‌ലിയാരും ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരും കുഴിപ്പുറം കുടുംബത്തിലെ അംഗങ്ങളായിരുന്നു.ഓടക്കല്‍ കുഴിപ്പുറം എതിന്റെ ചുരുക്കരൂപമാണ് ഒ.കെ. 

മതവിജ്ഞാനശേഖരണത്തില്‍ പുലര്‍ത്തിയ മികവിനാലും അത് വിതരണം ചെയ്യുതില്‍ കാണിച്ചഅതുല്യപ്രതിഭയാലും പ്രസിദ്ധനായ ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരാണ്ഇരുപതാം നൂറ്റാണ്ടില്‍ഏറ്റവും പ്രഗല്‍ഭനായ ഓടക്കല്‍ കുടുംബാംഗം. 

1919ല്‍കുഴിപ്പുറത്ത് ജനിച്ച അദ്ദേഹം കെ.കെ സ്വദഖത്തുള്ള മുസ്‌ലിയാര്‍, ശംസുല്‍ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്ന് വിജ്ഞാനവെളിച്ചം സ്വീകരിച്ചു.1941ല്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടിയ മഹാന്‍കുഴിപ്പുറം, കായംകുളം, തലക്കടത്തൂര്‍, ചാലിയം, മലപ്പുറം, ആലത്തൂര്‍പടിതുടങ്ങിയ പ്രദേശങ്ങളില്‍ ദീര്‍ഘകാലം മുദര്‌രിസായി സേവനമനുഷ്ഠിച്ചു.

മര്‍ഹൂം കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്തമുന്‍പ്രസിഡണ്ട്‌ശൈഖുനാ കോയക്കു'ി മുസ്‌ലിയാര്‍,മുന്‍ജന: സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പിഅബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യത്വംസ്വീകരിച്ചു.

ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയുടെ സ്ഥാപകനും പ്രധാനാധ്യാപകനുമായിരുന്നു ഒ.കെ ഉസ്താദ്. അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍അസ്ഹരി അവിടെയാണി് സേവനമനുഷ്ഠിക്കുന്നത്.

മറ്റത്തൂരില്‍ നിന്നാണ് ഊരകം നെല്ലിപ്പറമ്പിലേക്ക് ഓടക്കലുകാര്‍ വന്നത്. കുഞ്ഞഹമ്മദ് 
മുസ്‌ലിയാരുടെ മകന്‍ അലിഹസന്‍ മുസ്‌ലിയാരാണ്അവിടെ ഖാളി സ്ഥാനമലങ്കരിച്ചതും വീട് വെച്ച് താമസമാരംഭിച്ചതും.

പണ്ഡിതനും വാഗ്മിയുമായിരു അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍കബീര്‍ എന്ന വലിയ ബാവ മുസ്‌ലിയാരിലൂടെയാണ് ഇരിങ്ങല്ലൂര്‍ കുടുംബംതുടങ്ങുത്. നിരവധി മഹല്ലുകളുടെ ഖാളിയും മുദരിസുമായിരുന്ന അദ്ദേഹത്തിന് വീടൊരുക്കി സ്വീകരിക്കുകയായിരുന്നു അവിടത്തുകാര്‍. 

കുഴിപ്പുറം അബ്ദുറഹ്മാന്‍ സ്വഗീര്‍ എന്ന ബാവക്കു'ി മുസ്‌ലിയാര്‍ കോഡൂരില്‍ നിന്ന് രാണ്ടം വിവാഹം കഴിക്കുകയും കുറ്റാമലയില്‍ വീടുവെച്ച് താമസമാരംഭിക്കുകയും ചെയ്തതോടെ ഓടക്കല്‍ തറവാടിന്റെ മറ്റൊരുശാഖ പിറന്നു. കുഴിപ്പുറത്ത് നിന്നു തെയാണ് മറ്റത്തൂര്‍ മുനമ്പത്തേക്കുംകുടുംബം വ്യാപിച്ചത്.

വര്‍ത്തമാനം

ഹിജ്‌റ പതിനൊാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് പൊന്നാനിയിലെത്തിയ ശൈഖ് അദനിയിലൂടെ പിറവിയെടുത്ത ഓടക്കല്‍ കുടുംബത്തിന് തുടക്കത്തിലേ വകവെച്ചു നല്‍കപ്പെട്ട ആദരവും അംഗീകാരവും ഇന്നും നിലനില്‍ക്കുുണ്ട്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഖാളിമാരും മുദര്‌രിസുമാരുമായി പുതുതലമുറ അര്‍ഹിക്കു ബഹുമാനങ്ങളോടെ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നു.

തിരൂരങ്ങാടി പള്ളിയുടെ മുഴുവന്‍ രേഖകളുംഏല്‍പ്പിക്കപ്പെടാന്‍ മാത്രം വിശ്വസ്തരായിരു പിതാക്കളുടെ പാതയില്‍ അടിയുറച്ചിട്ടുണ്ട് പലരും. വലിയോറ ദാറുല്‍ മആരിഫിലെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍, ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുയിലെ അബ്ദുല്‍ ഗഫൂര്‍അസ്ഹരി,
ചരിത്രാന്വേഷിയും പണ്ഡിതനുമായ ഒ.കെ.എം കു'ി ഉമരി, നിരവധി ഹുദവിമാര്‍, സഖാഫിമാര്‍, അഹ്‌സനിമാര്‍ തുടങ്ങിയവരാണ് ഓടക്കല്‍ തറവാടിന്റെ പണ്ഡിത പാരമ്പര്യത്തിന്റെ പുതിയ കാവലാളുകള്‍.

മതമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഭൗതികരംഗത്തേക്കും തറവാടിന്റെ പുതുതലമുറ ശ്രദ്ധ വെക്കുുണ്ട്. ഉത വിദ്യാഭ്യാസം നേടി പുതിയ പ്രവര്‍ത്തന മേഖലകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട് പലരും. അറിയപ്പെട്ട ബിസിനസ്സുകാരാണ് ചിലര്‍.

സംഭാവന

മുകളില്‍ ഉദ്ധരിക്കപ്പെട്ട പോലെ കര്‍മശാസ്ത്രത്തിലോ മറ്റോ കനപ്പെട്ട രചനകള്‍ നിര്‍വഹിക്കാന്‍ ഓടക്കല്‍ തറവാട്ടിലെ പണ്ഡിതന്മാര്‍ മുന്നോട്ടുവന്നില്ലെത് യാഥാര്‍ത്ഥ്യമാണ്. ഖളാഇന്റെ ഉത്തരവാദിത്തം സദാ നിര്‍വഹിക്കേിവന്നതിനാല്‍ ഗ്രന്ഥരചനയിലേക്ക് തിരിയാന്‍ അവര്‍ക്ക് സമയമുണ്ടാകാതെ പോയതായിരിക്കാം ഇതിന്റെ കാരണം. അറിവ് പകര്‍ന്നു കൊടുക്കാന്‍ഏറ്റവും നല്ല മാര്‍ഗമായ അധ്യാപനത്തില്‍ തന്നെ എല്ലാവരും ശ്രദ്ധിച്ചതുമാവാം.

എന്നാലും ഗ്രന്ഥശേഖരണത്തില്‍ പലരും മുന്നിലായിരുന്നു. കുഴിപ്പുറം തറവാടിനോട് ചേര്‍ന്ന പള്ളി ബ്രിട്ടീഷുകാര്‍ തകര്‍ത്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഗ്രന്ഥ ശേഖരം കത്തിനശിച്ചുവെന്ന വാമൊഴി ചരിത്രവും മറ്റത്തൂര്‍ തറവാട് പുതുക്കി പണിതപ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥങ്ങളുടെകണക്കും വിരല്‍ ചൂണ്ടുന്നത് അതിലേക്കാണ്. 

ഫത്‌വകള്‍ എഴുതിക്കൊടുക്കുന്ന സ്വഭാവവും അവരില്‍ അധികപേര്‍ക്കുമില്ലായിരുന്നതിനാല്‍ ക്രോഡീകൃത ഫത്‌വകളും കെണ്ടത്തപ്പെട്ടിട്ടില്ല പോലും. സുപ്രസിദ്ധനായ ഒ.കെ സൈനുദ്ധീന്‍ മുസ്‌ലിയാരുടെ ഫത്‌വകളും ഇന്ന് ലഭ്യമല്ല. തന്റെ ഉസ്താദുമാരും മുതിര്‍ പണ്ഡിതശ്രേഷ്ഠരും ജീവിച്ചിരിക്കെ ഫത്‌വ നല്‍കല്‍ അനുസരണക്കേടാകുമെന്ന് കരുതിയും, പ്രായം കൂടിയപ്പോള്‍ സൂക്ഷ്മതയില്‍ സംശയിച്ചും അദ്ദേഹം ഫത്‌വ നല്‍കാന്‍ മടി കാണിച്ചിരുന്നുവെും പറയപ്പെടുന്നു.ഫത്‌വാ തല്‍പരരെ ശിഷ്യനായ ശൈഖുനാ ചെറുശ്ശേരി ഉസ്താദിന്റെ അടുക്കലേക്ക് പറഞ്ഞയക്കുമായിരുന്നത്രെ.

മുന്‍ഗാമികളുടെ തിരുശേഷിപ്പുകളായി കി'ിയ ചില പകര്‍പ്പെഴുത്തു ഗ്രന്ഥങ്ങള്‍ കൈവശമുണ്ടെും അവ ആരുടെ കൈപടയില്‍ പകര്‍ത്തപ്പെ'ട്ടതാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ലെും ഒ.കെ.എം കുട്ടി ഉമരിപറയുന്നു. ഇമാം ശീറാസി(റ)യുടെ രചനകളില്‍ നിന്നെടുത്ത ശാഫിഈ -ഹനഫീ മദ്ഹബുകള്‍ക്കിടയിലുള്ള ചില മസ്അല വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥവും ഇമാംഗസാലി(റ)യുടെ ഫിഖ്ഹ് കാവ്യങ്ങളും അവയില്‍ചിലതാണ്.

അറിയപ്പെട്ട പണ്ഡിത തറവാടും മുസ്‌ലിം കേരളത്തിന്റെവൈജ്ഞാനിക വളര്‍ച്ചയുടെ കാരണവുമായിരുു ഓടക്കല്‍ തറവാടെുചുരുക്കം. നൂറുകണക്കിന് അധ്യാപകര്‍ക്ക് ജന്മം നല്‍കി സാമൂഹിക പ്രബുദ്ധത നിര്‍മ്മിച്ചും ദൃഢപ്പെടുത്തിയും സാിധ്യമറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്അതിന്നും.


Post a Comment

Previous Post Next Post